Life Style

രാത്രിയിൽ ഫോൺ ചാർജിന് വെച്ച് കിടന്നുറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

നമ്മളിൽ പലരും ചെയ്യുന്ന കാര്യമാണ് രാത്രിയിൽ ഫോൺ ചാർജിനു ഇട്ടിട്ട് കിടന്നുറങ്ങുന്നത്. രാവിലെ ഫുൾ ചാർജിനു ഉപയോഗിക്കാൻ വേണ്ടിയാണ് നമ്മളിൽ പലരും അങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത് ഫോണിന് ദോഷമാണെന്നാണ് വിദഗ്ദർ പറയുന്നത്. രണ്ടു വർഷത്തിൽ കൂടുതൽ സ്വന്തം ഫോൺ മിക്ക ആളുകളും ഉപയോഗിക്കാറില്ല. പക്ഷേ, വിൽക്കുന്ന സമയത്ത് ആരും തന്റെ ഫോണിന്റെ ബാറ്ററി ലൈഫ് എത്രയുണ്ടെന്നു ചിന്തിക്കാറുമില്ല. രാത്രി ചാർജ് ചെയ്യുന്ന സ്വഭാവം അവസാനിപ്പിച്ചാൽ മാത്രമേ ബാറ്ററി ലൈഫ് കിട്ടുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അതുപോലെ ഇടയ്ക്കിടെ ഫോൺ ചാർജ് ചെയ്യുന്നതും നല്ലതല്ല. എന്നാൽ ഫോൺ ചാർജർ നിർമിക്കുന്ന ആങ്കർ പറയുന്നത് അമിതമായി ചാർജ് ആകുക എന്ന സംഭവം ഇല്ലെന്നാണ്. കാരണം സ്മാർട്‌ഫോൺ എന്നാൽ സ്മാർട് ആണ്. അവയ്ക്കറിയാം എപ്പോൾ ചാർജിംഗ് സ്റ്റോപ്പ് ചെയ്യണമെന്ന്. ആൻഡ്രോയ്ഡ് ഫോണിലും ഐഫോണിലും അമിതമായ ഇലക്ട്രിക് ചാർജ് സ്വീകരിക്കുന്നതിൽ നിന്ന് രക്ഷിക്കുന്ന ചിപ്പുകൾ ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒറിജിനൽ ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യുമ്പോൾ അമിതമായി ചാർജ് ആകുന്നു എന്ന പേടി വേണ്ട. ഫോണിനു അതുമൂലമുള്ള തകരാറുകൾ ഉണ്ടാവുമെന്ന പേടിയും വേണ്ട എന്നാണ് ചാർജർ നിർമിക്കുന്ന ആങ്കർ പറയുന്നത്.

പക്ഷെ മിക്ക ഫോണുകളുടെയും ബാറ്ററി നിർമിച്ചിരിക്കുന്നത് അതിവേഗത്തിൽ കൂടുതൽ ചാർജ് സ്വീകരിക്കുന്ന രീതിയിലാണ് . ഈ ടെക്‌നോളജി ഓരോ ചാർജറും സപ്ലൈ ചെയ്യുന്ന ചാർജിൽ നിന്ന് സ്വീകരിക്കുന്ന ചാർജിന്റെ അളവ് അഡ്ജസ്റ്റ് ചെയ്യാൻ ഫോണിനെ പ്രാപ്തമാക്കുന്നു. ഇത് ബാറ്ററിയെ പ്രത്യേക മോഡുലേഷനിൽ പൾസ് സെറ്റ് ചെയ്യിക്കുന്നു. ഇത് ബാറ്ററിയിലെ ലിഥിയം അയണുകളെ വേഗത്തിൽ ചാർജ് സ്വീകരിക്കാൻ പ്രാപ്തമാക്കുന്നു. അങ്ങനെ വേഗത്തിൽ ബാറ്ററി ചാർജ് ആകുകയും ചെയ്യുന്നു. ഇത് പക്ഷേ ബാറ്ററിയിലെ ലിഥിയം പോളിമർ ഘടകങ്ങൾക്ക് കേടുപാട് സംഭവിക്കാൻ കാരണമാകുന്നു. അതു ഫോണിന്റെ ബാറ്ററി ലൈഫിനെ ദോഷകരമായി ബാധിക്കുന്നു. ഇതിനു ഒരു പരിഹാരമുണ്ട്. ബാറ്ററി ലൈഫ് ടൈമിനേക്കാൾ കൂടുതൽ കാലം നിലനിൽക്കണമെങ്കിൽ അധികം പവറില്ലാത്ത ചാർജർ ഉപയോഗിക്കുക എന്നാണ് ഒന്ന്. ഉദാഹരണത്തിന്., ഒരു ഐഫോൺ ചാർജർ ഐപാഡ് പ്രോയിൽ ഉപയോഗിക്കുമ്പോൾ അത് സാധാരണയിലും പതുക്കെ മാത്രമേ ചാർജ് ചെയ്യപ്പെടുന്നുള്ളു. അത് ബാറ്ററി പെട്ടെന്നു ദുർബലമാകാൻ ഇടയാക്കും. ഫോൺ ചൂടാകാതെ നോക്കാനും ആളുകൾ നോക്കുന്നുണ്ട്.ഫോൺ അമിതമായി ചൂടാകുന്നതും ബാറ്ററിയിലെ ലിഥിയം പോളിമർ ഘടകങ്ങൾ ദുർബലമാകും. മാത്രമല്ല ഫോണിന്റെ ബാറ്ററി കേടാകാൻ 35 ഡിഗ്രിയിൽ കൂടുതൽ ചൂടാകുന്നത് ഇടയാക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button