Life Style

പ്രമേഹ രോഗികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക…

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇതിന്റെ കാരണം, ശരീരത്തിന് ആവശ്യത്തിനുള്ള ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനാവാതെ വരുന്നതാണ്. ഇന്‍സുലിന്‍ ആണ് ശരീരത്തിലെ പ ഞ്ചസാരയെ എനര്‍ജിയാക്കി മാറ്റാനും അധികമുള്ള ഗ്ലൂക്കോസിനെ സംഭരിച്ചു വയ്ക്കാനും സഹായിക്കുന്നത്.

കഠിനമായ ക്ഷീണം, ശരീരഭാരം കുറയുക, അമിതമായ ദാഹം, വിശപ്പ്, കൂടെക്കൂടെ മൂത്രമൊഴിക്കാന്‍ തോന്നുക, രാ ത്രിയില്‍ മൂന്ന് – നാലു തവണ മൂത്രമൊഴിക്കുക, മുറിവുകള്‍ ഉണങ്ങാതിരിക്കുക ഇവയാണ് പ്രമേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആദ്യഘട്ടത്തിലെ സൂചനകള്‍ അഥവാ ആദ്യ ലക്ഷണങ്ങള്‍. എന്നാല്‍ പ്രമേഹരോഗത്തിന്റെ കാര്യത്തില്‍ സാധാരണഗതിയില്‍ മിക്കയാളുകള്‍ക്കും തുടക്കത്തില്‍ ഈ സൂചനകള്‍ പ്രകടമായെന്നു വരില്ല. പ്രമേഹം നിയന്ത്രിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം.

തുടര്‍ച്ചയായി ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. ഇത് ദിനംപ്രതിയായാല്‍ നല്ലത്. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് നല്ലതാണ്. മൂന്ന് മാസത്തിലൊരിക്കല്‍ ഡോക്ടറെ കാണുകയും വേണം.

ഭക്ഷണത്തില്‍ കാര്‍ബോഹൈട്രേറ്റ് കുറയ്ക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുക. ഇതിനായി പച്ചക്കറികളും ആവശ്യമായ നാരുകളുമുള്ള ഭക്ഷണം ശീലമാക്കണം. നാരുകളുള്ള ഭക്ഷണത്തിന് കാര്‍ബോഹൈട്രേറ്റിനെ വലിച്ചെടുക്കാനും ഗ്ലൈസിമിക് ഇന്‍ഡക്‌സിനെ നിയന്ത്രിക്കാനും കഴിയും. അതിനാല്‍ പ്രമേഹരോഗികള്‍ ഇക്കാര്യം ശ്രദ്ധിക്കണം.
ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണ ക്രമീകരണം നടത്തുക. വിവിധ ഭക്ഷണങ്ങള്‍ കഴിക്കുംമുമ്പ് അതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. വാഴപ്പഴങ്ങള്‍, കട്ടത്തൈര്, സോസ്, കച്ചപ്പ് തുടങ്ങിയവ ഒഴിവാക്കുക അഭികാമ്യം.

നടത്തം ശീലമാക്കുക. എല്ലാദിവസവും നടക്കുന്നത് പ്രമേഹനിയന്ത്രണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കുന്നതിനും നല്ലതാണ്. ദിവസം 25 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുെട അളവ് നിയന്ത്രിക്കപ്പെടുന്നതിനും ഗുണം ചെയ്യും.

പ്രമേഹം കണ്ണുകളെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. പ്രമേഹ ബാധിതര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കണ്ണുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണം. കണ്ണിന്റെ റെറ്റിനയുടെ പ്രവര്‍ത്തനം തകരാറിലാകാന്‍ സാധ്യതയുള്ളതിനാലാണിത്. പ്രമേഹ ബാധിതരില്‍ തിമിരവും ഗ്ലൂക്കോമയും വരാനുള്ള സാധ്യതയും കൂടുതലാണ് എന്നുമറിയുക.

വൃക്ക പരിശോധന നടത്തുക. പ്രമേഹരോഗികളില്‍ വൃക്ക രോഗം പിടിപെടാനുള്ള സാധ്യത കൂടുതലായതിനാല്‍ വൃക്കയുടെ പ്രവര്‍ത്തനം പരിശോധിക്കണം. എന്നാല്‍ പ്രാരംഭത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ചികിത്സയിലൂടെ അവയെ മറികടക്കാം.

കാല്‍പ്പാദങ്ങളെ ദിനംപ്രതി നിരീക്ഷിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. പ്രമേഹ ബാധിതരുടെ കാലിനുണ്ടാകുന്ന മുറിവുകള്‍ ഗുരുതരമാകാനും വ്രണങ്ങളാകാനുമുള്ള സാധ്യതയുള്ളതിനാല്‍ പാദങ്ങളെ പരിചരിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button