KeralaNattuvarthaNews

തിരുവനന്തപുരം നഗരസഭയിലെ ശുചികരണ തൊഴിലാളികളുടെ യൂണിഫോം പരിഷ്‌കരിക്കും ; കാരണം ഇത്…

കൗൺസിലിന്റെ കാലാവധി കഴിയും മുൻപേ തന്നെ യൂണിഫോം പരിഷ്കരിക്കുവാനാണ് തീരുമാനം

തിരുവനന്തപുരം: കോർപറേഷന്റെ കീഴിൽ ശുചീകരണ തൊഴിലാളികളുടെ യൂണിഫോം പരിഷ്കരിക്കാൻ നീക്കം. കവടിയാർ – കിഴക്കേക്കോട്ട റോഡ് ശുചീകരണ തൊഴിലാളികളുടെ യൂണിഫോമായിരിക്കും ഇത്തരത്തിൽ ആദ്യം മാറ്റം വരുത്തുക. മേയർ കെ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് പുതിയ നടപടി.

നിലവിൽ, നീല, കാക്കി നിറങ്ങളിലാണ് തൊഴിലാളികളുടെ യൂണിഫോമിന്റെ നിറം. ഇതിൽ, വനിതാ ജീവനക്കാർ സാരി, ചുരിദാർ എന്നിവയും പുരുഷൻമാർ ഷർട്ടും പാന്റ്സുമാണ് ധരിക്കുന്നത്. ജീവനക്കാരെ എളുപ്പത്തിൽ തിരിച്ചറിയുന്ന തരത്തിലുള്ള നിറവും ഉടുപ്പും വേണമെന്ന കാരണത്തിനാലാണ് യൂണിഫോം പരിഷ്കരണം നടപ്പിലാക്കുന്നത്. സ്ത്രീകൾക്ക് യൂണിഫോമിനൊപ്പം, ജാക്കറ്റും പുതുതായി ഉൾപെടുത്താൻ ആലോചനയുണ്ട്. കൗൺസിലിന്റെ കാലാവധി കഴിയും മുൻപേ തന്നെ യൂണിഫോം പരിഷ്കരിക്കുവാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button