Life Style

കുട്ടികളിലെ ഭാവമാറ്റം അറിയാതെ പോകരുതെന്ന് രക്ഷിതാക്കള്‍ക്കുള്ള പ്രധാന നിര്‍ദേശം

 

കുട്ടികള്‍ വിഷാദരോഗത്തിലേക്ക് കടക്കുന്നത് കണ്ടെത്താന്‍ കഴിയാതെപോകുന്നതാണ് മാതാപിതാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നെന്ന് പുതിയ പഠനം. മക്കളുടെ ഭാവമാറ്റങ്ങളെ സാധാരണമെന്ന് കണ്ട് ഒഴിവാക്കുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കുട്ടികളിലെ ഭാവമാറ്റങ്ങളും വിഷാദരോഗത്തിന്റെ ലക്ഷണങ്ങളും തമ്മില്‍ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിയാത്തതാണ് 40 ശതമാനം രക്ഷിതാക്കളെയും കുഴപ്പിക്കുന്നതെന്ന് പഠനം പറയുന്നു.

പല വീടുകളിലും കുട്ടികള്‍ കൗമാരപ്രായത്തിലേക്ക് കടക്കുമ്‌ബോള്‍ അവരുടെ പെരുമാറ്റത്തിലും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലും വലിയ മാറ്റമുണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഈ മാറ്റത്തിന്റെ സമയത്ത് കുട്ടികളുടെ മാനസിക അവസ്ഥ ശരിയായി വായിച്ചെടുക്കുക ശ്രമകരമായ ഒന്നാണ്. ചില മാതാപിതാക്കള്‍ അവരുടെ മക്കളില്‍ വിഷാദ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന അമിത പ്രതീക്ഷയുള്ളവരാണെന്നും അത്തരക്കാര്‍ മക്കളിലെ ചെറിയ മാറ്റങ്ങള്‍ ശ്രദ്ധിക്കാതെപോകുമെന്നും പഠനത്തില്‍ വിശദീകരിക്കുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഷാദം എന്നത് വളരെ പരിചിതമായ ഒന്നാണെന്നും നാലില്‍ ഒരു കുട്ടിക്ക് വിഷാദ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു സഹപാഠിയെ പരിചയമുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഇതില്‍ പത്തില്‍ ഒരാളുടെ സഹപാഠി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഇതേക്കുറിച്ച് കുട്ടി ബോധവാനാണെന്നും പഠനത്തില്‍ കണ്ടെത്തി. വിഷാദത്തെയും ആത്മഹത്യയെയും കുറിച്ച് കുട്ടികള്‍ക്കുള്ള ഈ അറിവ് മുന്‍കാലങ്ങളെ അപേക്ഷിച്ച് ആത്മഹത്യാ നിരക്ക് വര്‍ദ്ധിപ്പിച്ചതില്‍ ഒരു പങ്ക് വഹിക്കുന്നുണ്ടെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button