Life Style

പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും ഫലപ്രദം ചക്കപ്പൊടി

പ്രധാനമായി നാം കഴിക്കുന്ന ഭക്ഷണം അന്നജം പ്രധാനമാണ് എന്നത് മാത്രമല്ല നാരുകളുടെയും പോഷകങ്ങളുടെയും അഭാവം കൂടി പ്രമേഹത്തിന്റെ തോത് വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. നാം കഴിക്കുന്ന ഭക്ഷണം കൂടുതല്‍ പാചകം ചെയ്തതാകുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വളരെ പെട്ടെന്ന് ദഹിച്ച് മാറുന്നു.

എന്നാല്‍ പാചകം ചെയ്യാത്ത ഭക്ഷണങ്ങളായ സാലഡുകളിലും പഴവര്‍ഗങ്ങളിലും, മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍, നട്‌സ് എന്നിവയിലുള്ള നാരുകള്‍ കുറഞ്ഞത് മൂന്ന് മണിക്കൂര്‍ സമയം എടുത്താണ് ദഹിച്ചു മാറുന്നത്. അത് കൊണ്ട് glycemic index കുറയാനും അത് വഴി വളരെ സാവധാനം രക്തത്തില്‍ പഞ്ചസാരയുടെ അളന് കൂടാനും ഇത് സഹായിക്കുന്നു.

തത്ഫലമായി insulin sensitivity കൂടുകയും പ്രമേഹത്തെ വരുതിയിലാക്കാനും സഹായിക്കുന്നു. പാചകം ചെയ്യാത്ത സാലഡുകളും ഇലക്കറികളും മലയാളികളുടെ പഥ്യാഹാരമല്ലാത്തത് കൊണ്ട് അതിന് പകരം വയ്ക്കാന്‍ നാരുകള്‍ നിറയെ അടങ്ങിയ ചക്കപ്പൊടിയ്ക്ക് കഴിയും.

ഇത് ദിവസവും ചക്കപ്പൊടി 15 ?ഗ്രാം രാവിലെയും 15 ?ഗ്രാം രാത്രിയും പാചകം ചെയ്ത ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ ( ഉദാ- കറികള്‍,സൂപ്പുകള്‍, ഡ്രിങ്കുകള്‍ ) ശരീരത്തിന് ആവശ്യമായ നാരുകള്‍ വളരെ എളുപ്പത്തില്‍ ലഭിക്കുകയും glycemic index കുറയ്ക്കാനും insulin sensitivity കൂട്ടാനും സഹായിക്കും.

കൂടാതെ, പ്രമേഹത്തിന്റെ തോത് കുറയുക മാത്രമല്ല മരുന്നുകളുടെ തന്നെ ഉപയോ?ഗം ഇല്ലാതാക്കാനും കഴിയും. ഇതുമായി ബന്ധപ്പെട്ട് ഒരു statistical study നടത്തിയ ഡോക്ടര്‍ എന്ന നിലയില്‍ എനിക്കിത് ഉറപ്പിച്ച് പറയാന്‍ കഴിയും. അത് മാത്രമല്ല കലോറിയുടെ അളവ് നിയന്ത്രിക്കാനും നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button