സൗന്ദര്യവുമായി ബന്ധപ്പെട്ട ഈ രഹസ്യങ്ങള്‍ തീര്‍ച്ചയായും സ്ത്രീകള്‍ അറിഞ്ഞിരിയ്ക്കണം
ചര്‍മ്മത്തിന്റെ യഥാര്‍ത്ഥ സ്വാഭാവം നിലനിര്‍ത്തി കൊണ്ട് എണ്ണമയവും പൊടിയും നീക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുക.
ക്രീമുകള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ച് ചര്‍മ്മത്തിന് വേഗത്തില്‍ തിളക്കം ലഭിക്കുന്നതിന് നശിച്ച ചര്‍മ്മ കോശങ്ങള്‍ ഇടയ്ക്കിടെ നീക്കം ചെയ്യുക. മുഖക്കുരു ഉള്ളവര്‍ സാലിസിലിക് ആസിഡ് മാത്രം ഇതിനായി ഉപയോഗിക്കുന്നതായിരിക്കും ഉചിതം. ഡെര്‍മ്മറ്റോളജിസ്റ്റിന്റെ നിര്‍ദ്ദേശവും തേടാം.
മുഖക്കുരുവിന് പ്രതിവിധി നല്‍കുന്ന റെറ്റിനോയിഡുകള്‍ നശിച്ച ചര്‍മ്മ കോശങ്ങള്‍ നീക്കം ചെയ്യാനും മുഖ ചര്‍മ്മം മൃദുലമാകാനും പുറം തൊലിയുടെ കട്ടി കൂടാനും സഹായിക്കും. സൂര്യപ്രകാശത്തോട് വേഗം പ്രതികരിക്കുന്നതിനാല്‍ രാത്രിയില്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ആരോഗ്യമുള്ള ചര്‍മ്മത്തിന് സ്ഥിരമായ ഫേഷ്യല്‍ ആവശ്യമായതിനാല്‍ അടുക്കളയിലെ പഞ്ചസാര ഇതിനായി ഉപയോഗിക്കാം. മുഖത്ത് തേച്ച് പിടിപ്പിക്കുന്ന പഞ്ചസാര മിശ്രിതം ചൂടുവെള്ളത്തില്‍ വേണം കഴുകി കളയാന്‍. ഇതിന് ശേഷം ചൂടുവെള്ളത്തില്‍ ചെറുതായൊന്നും ആവി പിടിക്കുക കൂടി ചെയയ്താല്‍ വീട്ടിലെ ഫേഷ്യല്‍ പൂര്‍ണമായി.
കൈകളിലെയും കാലുകളിലെയും വരണ്ട ചര്‍മ്മത്തിനുള്ള പരിഹാരവും അടുക്കളയില്‍ തന്നെ ഉണ്ട്. വെളിച്ചെണ്ണ, ഉപ്പ് അല്ലെങ്കില്‍ പഞ്ചസാര എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം വരണ്ട ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക ഇതിന് ശഷം ആവിപിടിക്കുക. ഇത് സ്ഥിരമായി ചെയ്യുന്നത് ഫലം വേഗം കിട്ടാന്‍ സഹായിക്കും.
Post Your Comments