തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനു കീഴില്‍ മുടങ്ങിക്കിടന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി ജി. സുധാകരൻ. കാട്ടാക്കട പാറശ്ശാല നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കീഴാറൂര്‍ക്കടവ് പാലം പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read also: സിനിമയിലെത്തിയാല്‍ അമാനുഷികരെ പോലെയാണ് പലരും പെരുമാറുന്നതെന്ന് മന്ത്രി ജി. സുധാകരൻ
19.32 മീറ്റര്‍ വീതം നീളമുള്ള മൂന്ന് സ്പാനുകളോടെ മൊത്തം 57.90 മീറ്റര്‍ നീളവും 7.50 മീറ്റര്‍ വീതിയുള്ള സഞ്ചാരപാത പാലത്തിനുണ്ട്. ഇരുവശങ്ങളിലായി 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതകള്‍ ഉള്‍പ്പെടെ 11.05 മീറ്റര്‍ വീതിയില്‍ 12 കോടി 50 ലക്ഷം ചെലവിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ ഇരുകരകളിലുമുള്ള റോഡുമായി ബന്ധിപ്പിക്കുന്നതിന് 2.46 കിലോമീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും ഉണ്ട്.
Leave a Comment