Kerala

അമിതവിലക്കയറ്റം പിടിച്ചുനിർത്താനായത് പൊതുവിതരണരംഗം ശക്തിപ്പെടുത്തിയതിനാലെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി

പൊതുവിതരണരംഗം ശക്തിപ്പെടുത്തിയതിലൂടെയാണ് നിത്യോപയോഗ സാധനങ്ങളുടെ അമിത വിലക്കയറ്റം തടഞ്ഞുനിർത്താനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനിയിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്സവഘട്ടങ്ങളിൽ ഇത്തരം ഫെയറുകൾ വലിയതോതിലാണ് നാട്ടിൽ ജനങ്ങൾക്ക് ഗുണകരമാകുന്നത്. നിത്യോപയോഗസാധനങ്ങളിൽ 13 എണ്ണത്തിന്റെ വില ഈ സർക്കാർ വന്ന ശേഷം മാറ്റമില്ലാതെ നിലനിർത്തുന്നുണ്ട്. എന്നാൽ, രാജ്യത്താകെയുള്ള അവസ്ഥ നമ്മളെയും ബാധിക്കുന്നുണ്ട്. എന്നാൽ നാം നല്ല നിലയ്ക്ക് തന്നെ ക്രിസ്മസ് ഫെയറുകളിൽ സാധനങ്ങൾ ലഭ്യമാക്കാൻ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഇത്തവണ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ പ്രത്യേക ഫെയറുകൾ ആരംഭിക്കുന്നുണ്ട്. ഇതിനുപുറമേ, എല്ലാ സൂപ്പർമാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും ക്രിസ്മസ് ഫെയറുകളായി പ്രവർത്തിക്കും. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ഗുണനിലവാരം ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

Read also: ദേശീയ പൗരത്വ നിയമം : സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍: പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതം

എല്ലാ പ്രധാന ആഘോഷങ്ങൾക്കും കേരളീയർക്ക് ഈ പ്രത്യേകത അനുഭവിക്കാനായിട്ടുണ്ട്. ഇത് കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ വലിയതോതിൽ അറുതി വരുത്താനായിട്ടുണ്ട്. ഒട്ടേറെ പുതിയ സ്റ്റോറുകൾ പുതുതായി ആരംഭിക്കാനുമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിസ്മസ് ഫെയറിൽ ആദ്യവിൽപന മുഖ്യമന്ത്രി നിർവഹിച്ചു.
പൊതുവിതരണ സമ്പ്രദായം ബലമുള്ള സമ്പ്രദായമായി കേരളത്തിൽ തുടരുന്നുണ്ടെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ചു ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമൻ പറഞ്ഞു. കൂടുതൽ അടിത്തട്ടിലേക്ക് ഈ സേവനങ്ങൾ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇന്ധനവില കൂടിയിട്ടും കേരളത്തിൽ വിലവർധന പ്രതിഫലിക്കാത്തത് ഇതുകൊണ്ടാണ്. അരിവില കൂടാതെയിരിക്കാൻ ശക്തമായി നിലപാട് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ഭക്ഷ്യ-പൊതുവിതരണവകുപ്പ് സെക്രട്ടറി മിനി ആൻറണി, സപ്ലൈകോ ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ കെ.എൻ. സതീഷ്, സപ്ലൈകോ ജനറൽ മാനേജർ ആർ. റാംമോഹൻ തുടങ്ങിയവർ സംബന്ധിച്ചു.

ക്രിസ്മസ് മെട്രോ ഫെയറിലെ വിലവിവരം: ഇനം, സപ്ലൈകോ വില, ഓപ്പൺ മാർക്കറ്റ്, നോൺ സബ്സിഡി വില എന്ന ക്രമത്തിൽ:
ചെറുപയർ, 74, 100, 90, വൻപയർ, 45, 84, 81, തൂവരപരിപ്പ്, 65, 102, 90, ഉഴുന്ന്, 66, 130, 115, കടല, 43, 64, 60, മുളക്, 75, 180, 170, മല്ലി, 82, 90, -, പഞ്ചസാര, 22, 39, 37, പച്ചരി, 23, 30, 28, മട്ട അരി, 24, 38, 34, ജയ അരി, 25, 37, 36, വെളിച്ചെണ്ണ, 46, 80, 98, സവാള, 95, 129,-.

shortlink

Related Articles

Post Your Comments

Related Articles


Back to top button