Kerala

മാർച്ചിനുള്ളിൽ 50000 പേർക്ക് പട്ടയം നൽകുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ

അമ്പതിനായിരം പേർക്ക് അടുത്ത മാർച്ച് മാസത്തിനുള്ളിൽ പട്ടയം നൽകുമെന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കോഴിക്കോട് ജില്ലാതല പട്ടയമേള ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ജില്ലയിൽ 9356 പേർക്ക് പട്ടയം ലഭിച്ചു കഴിഞ്ഞു. സംസ്ഥാനത്താകെ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പേർക്ക് പട്ടയം നൽകിയിട്ടുണ്ട്.

ജനുവരി ഒന്നിന് സമഗ്ര ഭൂപരിഷ്ക്കരണ നിയമത്തിന്റെ അമ്പതാം വാർഷികം തിരുവനന്തപുരത്ത് വിപുലമായി നടത്തും. മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. തീരദേശം ,ഫോറസ്റ്റ് ,പോർട്ട് മേഖലകളിൽ പട്ടയ വിതരത്തിൽ കാലതാമസം നേരിടുന്നുണ്ട്. അത് പരിഹരിക്കാനുള്ള നടപടികളും ഊർജി തമാക്കിയിട്ടുണ്ട്. തെക്കൻ ജില്ലകളിലെ ലാന്റ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പരിഹാരമായിട്ടുണ്ട്. ഇനി വടക്കൻ ജില്ലകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും കേരളത്തിൽ നിലവിൽ 50 ലക്ഷം പേർ ഭൂവുടമകളായി മാറി എന്നത് ചരിത്ര സംഭവമാണെന്നും മന്ത്രി പറഞ്ഞു. കൊയിലാണ്ടി താലൂക്കിൽ സുനാമി പട്ടയം മറിയം കാർത്തി, ഹാജ്റ, സിന്ധു ,കൊച്ചുമ്മ എന്നിവരും മിച്ചഭൂമി പട്ടയം ലീല ,സതി എടി ,ദേവയാനി പാലങ്ങോട്ടു മീത്തൽ ,സ നില കെ എസ് ,പ്രേമലത എൻ പടിഞ്ഞാറെ പാട്ട് എന്നിവരും താമരശേരി താലൂക്കിൽ വിനോദ് കോരൻ, മുഹമ്മദ് പൊട്ടിക്കൈ, ഖദീജ, തങ്കമ്മ സുബ്രഹ്മണ്യനും വടകര താലൂക്കിൽ സുനാമി പട്ടയം പ്രകാശൻ, പുഷ്പ, ഹുസൈൻ, റംല, വത്സരാജ്, മഹിജ സരസു, സുമലത എന്നിവരും മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.

മൂന്നര വർഷത്തിനുള്ളിൽ 7000ത്തിൽ പരം കുടുംബങ്ങൾക്ക് പട്ടയം നൽകി കഴിഞ്ഞതായും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ച ഭൂമിത്ര പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്നും അധ്യക്ഷ പ്രസംഗത്തിൽ എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.
അർഹതപ്പെട്ട എല്ലാവർക്കും വീട് ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. റവന്യു വകുപ്പ് വിചാരിച്ചാലും കാലതാമസം നേരിടുന്ന ഭൂപ്രശ്നങ്ങളുള്ള പ്രദേശങ്ങളുണ്ട്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button