Education & Career

ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ ഫിനിഷിങ്ങ് സ്‌കൂള്‍, കലൂരില്‍ ആരംഭിക്കുവാനിരിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഡിപ്ലോമ ഇന്‍ ഡെന്‍ന്റല്‍ അസിസ്റ്റന്‍സ് (ഡിഡിഎ) യോഗ്യത എസ്.എസ്.എല്‍.സി പാസ്സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് (പി.ജി.ഡി.സി.എ) യോഗ്യത ഡിഗ്രി പാസ്സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി) യോഗ്യത എം.ടെക്/ ബിടെക്/എം.എസ്സ്‌സി പാസ്സ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് (ഡി.സി.എ) യോഗ്യത +2 പാസ്സ്, ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ.)യോഗ്യത എസ്.എസ്.എല്‍.സി പാസ്സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.എൈ.എസ്) യോഗ്യത എസ്.എസ്.എല്‍.സി പാസ്സ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്സ്.എം) (പി.ജി.ഡി.സി.എ) യോഗ്യത ഡിഗ്രി പാസ്സ് എസ് / എസ്.റ്റി കുട്ടികള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. താല്‍പര്യമുള്ളഅപേക്ഷകര്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്നമോഡല്‍ ഫിനിഷിങ്ങ്‌സ്‌കൂള്‍ ഓഫീസില്‍ ജനുവരി 20 നുമുമ്പായി അപേക്ഷ സമര്‍പ്പിക്കുക. (ഫോണ്‍0484 2985252).

shortlink

Post Your Comments


Back to top button