KeralaNattuvarthaNews

വാഹനാപകടത്തിൽ തെയ്യം കലാകാരനു ദാരുണാന്ത്യം

കോഴിക്കോട് : വാഹനാപകടത്തിൽ തെയ്യം കലാകാരനു ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് മണ്ണാറക്കൽ ചന്തുക്കുട്ടി (80) ആണ് ബൈക്ക് ഇടിച്ച് മരിച്ചത്. കൊയിലാണ്ടിക്കടുത്ത് കുറുവങ്ങാട് വച്ചാണ് ചന്തുക്കുട്ടിയെ ബൈക്കിടിച്ചത്. വടക്കെ മലബാറിലെ വിവിധ ക്ഷേത്രങ്ങളിൽ തെയ്യം അവതരിപ്പിക്കുന്ന കലാകാരനാണ് ഇദ്ദേഹം.

Also read : പൊള്ളലേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോഴിക്കോട് ജില്ലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ആറു വയസുകാരൻ മരിച്ചു.മുക്കം മണാശ്ശേരിയിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായിരുന്ന താമരശ്ശേരി കാരാടി സ്വദേശി അനൂപ് ലാലിന്‍റെ മകൻ കൃഷ്ണ കെ ലാൽ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അനൂപ് ലാലിനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button