Life Style

മുടി കൊഴിച്ചില്‍ തടയാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

 

മുടി ചീകുമ്പോഴാണ് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കെട്ടുകൂടികിടക്കുന്ന മുടി വേഗത്തില്‍ ചീകാതെ പതിയെ കെട്ടഴിക്കാന്‍ ശ്രദ്ധിക്കണം. മുടിയുടെ അറ്റം ആഴ്ചകള്‍ തോറും ചെറുതായൊന്ന് വെട്ടികൊടുത്താല്‍ ഇത് മുടി വളരാനും മുടിയുടെ അറ്റം പിളരുന്നതിനും പരിഹാരമാകും

പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന മുടികൊഴിച്ചില്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ നമുക്ക് തന്നെ മാറ്റാവുന്നതാണ്. ഇതിന് മുടിക്കാവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ആഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പാല്‍, ചിക്കന്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍, നട്ട്സ്, ധാന്യങ്ങള്‍ എന്നിവ കൂടുതലായി കഴിക്കുക.

ഷാംപൂ, കണ്ടീഷ്ണര്‍ എന്നിവ ചില സൗന്ദര്യ വര്‍ധക വസ്തുക്കളും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. അതിനാല്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനോട് കൂടിയ ഷാംപുവും മറ്റ് ക്രീമുകളും ഉപയോഗിക്കാം.

ഡയറ്റില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ മുടി കൊഴിച്ചിലുണ്ടാക്കാറുണ്ട്. കലോറികള്‍ കുറച്ചുകൊണ്ടുള്ള ഡയറ്റ് സ്വീകരിക്കുന്നത് മുടി കൊഴിയാന്‍ കാരണമാകും. ചില വിറ്റാമിനുകളുടെ കുറവും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button