ന്യൂഡല്‍ഹി•ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.ജെ.പി രാജ്യസഭാ എം.പി ഡോ. സുബ്രഹ്മണ്യൻ സ്വാമി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് 41 ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് സ്വാമി ട്വീറ്റ് ചെയ്തു.
‘തുക്ഡെ തുക്ഡെ’ സംഘത്തിന്റെ റോഡ് ഉപരോധം ബി.ജെ.പിയുടെ മോശം സാമ്പത്തിക പ്രകടനത്തെ മറികടക്കാന്‍ സഹായിച്ചതായി സ്വാമി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കീഴിൽ ആം ആദ്മി പാർട്ടിയാണ് നിലവിൽ ഡല്‍ഹി സർക്കാരിനെ നയിക്കുന്നത്.
ഫെബ്രുവരി 8 നാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്.
Leave a Comment