News

എസ്എഫ് ഐയുടെ ഭീഷണി കാരണം കോളജില്‍ കയറാനാകുന്നില്ല; പരാതിയുമായി പ്രിന്‍സിപ്പല്‍

കണ്ണൂര്‍: എസ്എഫ് ഐയുടെ ഭീഷണി കാരണം കോളജില്‍ കയറാനാകുന്നില്ലെന്ന പരാതിയുമായി പ്രിന്‍സിപ്പല്‍. കൂത്തുപറമ്പ് എംഇഎസ് കോളജ് പ്രിന്‍സിപ്പല്‍ എന്‍ യൂസുഫിനാണ് എസ്എഫ്ഐ ഭീഷണി കാരണം കോളജിലെത്താന്‍ കഴിയാത്തത്. ഹാജര്‍ കുറവായതിനാല്‍ എസ്എഫ് ഐ നേതാക്കളെ പരീക്ഷയെഴുതുന്നതിനു വിലക്കിയിരുന്നു ഇതേ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ക്ക് കോളജില്‍ പ്രവേശിക്കാനാകാത്തത്. സംഭവത്തില്‍ ഗവര്‍ണര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പ്രിന്‍സിപ്പല്‍ പരാതി നല്‍കിയിട്ടുണ്ട്.

ഹാജരില്ലാത്തതിനാല്‍ എസ്എഫ് ഐ ജില്ലാ കമ്മിറ്റിയംഗം ഷൈന്‍, വിശാല്‍ പ്രേം, മുഹമ്മദ് ഫര്‍നാസ് എന്നീ എസ്എഫ്ഐ നേതാക്കളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നതാണ് ഭീഷണിക്കു കാരണം. കോളജിലെത്തിയ പ്രിന്‍സിപ്പല്‍ എന്‍ യൂസുഫിനെ കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് എസ്എഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിനു ശേഷം രണ്ടുമാസം പിന്നിട്ടിട്ടും പ്രിന്‍സിപ്പലിന് കോളജിലെത്താനായിട്ടില്ല. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എംഇഎസ് മാനേജ്മെന്റ് അധികൃതരെ സമീപിച്ചിരുന്നെങ്കിലും ഇവര്‍ പിന്‍വാങ്ങിയതായും പ്രിന്‍സിപ്പല്‍ ആരോപിച്ചു. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പള്‍ ഗവര്‍ണര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button