Education & Career

സൈബർശ്രീയിൽ പരിശീലനം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പാക്കുന്ന സൈബർശ്രീയിൽ 20നും 26നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ നിന്നും വിവിധ പരിശീലനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.
പൈത്തൺ പ്രോഗ്രാമിങ്: നാലു മാസത്തെ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5500 രൂപ സ്‌റ്റൈപ്പെന്റായി ലഭിക്കും. ബി.ടെക്/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സ് പൂർത്തീകരിച്ചവർക്ക് അപേക്ഷിക്കാം.
ഐ.ടി. ഓറിയൻറഡ് സോഫ്റ്റ് സ്‌കിൽ ഡവലപ്‌മെൻറ് ട്രെയിനിങ്: മൂന്നു മാസത്തെ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5500 രൂപ സ്‌റ്റൈപ്പെന്റ് ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും ബി.ഇ/ ബി.ടെക്/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സ് പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം.
ഐ.ടി. ബേയ്‌സ്ഡ് ബിസിനസ് മാനേജ്‌മെൻറ്: ആറു മാസത്തെ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5500 രൂപ സ്‌റ്റൈപ്പെന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും ബി.ഇ/ ബി.ടെക്/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സ് പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം.
വിഷ്വൽ ഇഫക്ട്‌സ് ആൻഡ് ആനിമേഷൻ ഇൻ ഫിലിം ആൻഡ് വിഷ്വൽ മീഡിയ: ആറു മാസത്തെ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5500 രൂപ സ്‌റ്റൈപ്പെന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ബി.എഫ്.എ പാസായവർക്കും ബി.ടെക്/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സ് പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം.
വിശദവിവരങ്ങളും അപേക്ഷ ഫോറവുംwww.cybersri.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് അഞ്ചിനകം സൈബർശ്രീ സെൻറർ, അബേദ്കർ ഭവൻ, മണ്ണന്തല പി.ഒ, തിരുവനന്തപുരം – 695015 എന്ന വിലാസത്തിൽ അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷകൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിലും അയയ്ക്കാം. ഫോൺ: 0471-2933944, 9447401523, 9947692219.

shortlink

Related Articles

Post Your Comments

Related Articles


Back to top button