Specials

ശിവരാത്രി ദിനത്തിലെ പ്രധാന വഴിപാടുകൾ ഏതൊക്കെയെന്നു അറിഞ്ഞിരിക്കാം

വീണ്ടുമൊരു ശിവരാത്രി വരവായി, ഉഗ്രകോപിയെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് ഭഗവാൻ. ശിവരാത്രി ദിനത്തിൽ ക്ഷേത്രദർശനത്തോടൊപ്പം നടത്തേണ്ട ശ്രേഷ്ഠമായ വഴിപാടുകളെ കുറിച്ച് അറിഞ്ഞിരിക്കാം. നാം നമ്മെത്തന്നെ ഭഗവാന് സമർപ്പിക്കുന്നതിന് പ്രതീകമാണ് വഴിപാടുകൾ. അതിനാൽ ഈ ദിവസത്തിൽ അത് സമർപ്പിക്കുന്നത് അതീവഫലദായകമാണ്.

ഭഗവാന് കൂവളത്തില സമർപ്പണമാണ് ഏറ്റവും പ്രധാന വഴിപാടുകളിലൊന്ന്. ശിവരാത്രി ദിനത്തിന്റെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കുവാൻ പാടുള്ളതല്ല. ബുധനാഴ്ച പറിച്ച് വെള്ളം തളിച്ച് വച്ചശേഷം ഭഗവാന് സമർപ്പിക്കാവുന്നതാണ് . കൂവളത്തില വാടിയാലും അതിന്റെ വിശിഷ്ടത നഷ്പ്പെടുകയില്ലെന്നു പറയപ്പെടുന്നു.

ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന എന്നിവ നടത്തുന്നതും ഏറെ വിശിഷ്ടമായ വഴിപാടാണ്. പിൻവിളക്ക് , ജലധാര എന്നിവയും സമർപ്പിക്കാം. ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. ദാമ്പത്യദുരിതദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്താവുന്നതാണ്. വിവാഹതടസ്സം നീങ്ങാൻ സ്വയംവര പുഷ്‌പാഞ്‌ജലി സമർപ്പിക്കാം. അതേസമയം നിത്യേന ശിവ നാമം ജപിക്കുന്നവർ സമസ്ത ദുഖങ്ങളിൽ നിന്ന് കരകയറും. ശിവരാത്രി ദിനത്തിൽ നാമജപത്തോടെയുള്ള ശിവക്ഷേത്ര ദർശനം ഏറെ പുണ്യം നൽകുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close