Life Style

കുട്ടികളില്‍ ജങ്ക് ഫുഡ് അധികമായാല്‍…

ബര്‍ഗറും പീത്സയും പഫ്‌സും ഫ്രഞ്ച് ഫ്രൈസുമൊന്നും കുട്ടികള്‍ക്ക് അത്ര നല്ലതല്ല. ഒന്നാം പീരിയഡില്‍ ക്ലാസില്‍ ശ്രദ്ധിക്കുന്നതുപോലെ അവസാന പീരിയഡിലും ശ്രദ്ധ കിട്ടാനും ഉച്ചയ്ക്കു ശേഷം ഉറക്കം തൂങ്ങാതിരിക്കാനും ബുദ്ധിവളരാനും ബര്‍ഗറും പീത്സയുമൊന്നും പോരാ. നല്ല ഭക്ഷണം, നന്നായി കഴിക്കണം. തേങ്ങയും ശര്‍ക്കരയും ഉള്ളില്‍വച്ച നാടന്‍ കൊഴുക്കട്ടയും ഇലയടയുമൊക്കെക്കഴിച്ച് കുട്ടികള്‍ ആരോഗ്യത്തോടെ വളരട്ടെ..

സ്‌കൂള്‍ വിട്ടാല്‍ ട്യൂഷനു പോകുന്നതിനു മുന്‍പ് ബേക്കറികളിലും പതിവായി ഹാജര്‍ വയ്ക്കുന്നവരാണു ഭൂരിഭാഗം കുട്ടികളും. ബര്‍ഗറും പീത്സയും പഫ്‌സും ഫ്രഞ്ച് ഫ്രൈസും പായ്ക്കറ്റില്‍ കിട്ടുന്ന പൊട്ടറ്റോ ചിപ്‌സും കൂടെ ശീതളപാനീയങ്ങളുമാണു കുട്ടികള്‍ക്കു പ്രിയം.

500- 600 കാലറിയാണ് ഒരു ബര്‍ഗറില്‍ നിന്നു ലഭിക്കുന്നത്. രാവിലെ മുതല്‍ പറമ്പില്‍ കിളയ്ക്കുന്നവര്‍ക്ക് ആവശ്യമായ കാലറി. അതുകൊണ്ട് ബര്‍ഗര്‍ കഴിച്ച് ക്ലാസില്‍ അടങ്ങിയിരിക്കുന്ന കുട്ടികള്‍ക്കു സമീപഭാവിയില്‍തന്നെ ചൈല്‍ഡ് ഡയബറ്റിസ് പോലുള്ള രോഗങ്ങള്‍ വന്നേക്കാമെന്നു വിദഗ്ധര്‍ പറയുന്നു.

വൈറ്റമിനുകളും ലവണങ്ങളും അന്നജവും ഗ്ലൂക്കോസും അടങ്ങിയ കോംപ്ലക്‌സ് കാര്‍ബോ ഹൈഡ്രേറ്റ് ആഹാരമാണു കുട്ടികള്‍ കഴിക്കേണ്ടത്.

തവിടു കളയാത്ത അരിയുടെ ചോറ്, നവരയരി, പുലാവ്, ചപ്പാത്തി, ഇഡ്ഡലി, ദോശ എന്നിവയെല്ലാം ഈ ഇനത്തില്‍ പെടും

മൈദ, തവിടുകളഞ്ഞ അരി, പഞ്ചസാര എന്നിവ സിംഗിള്‍ കാര്‍ബോ ഹൈഡ്രേറ്റ് ആഹാരങ്ങളാണ്. മീന്‍, നാടന്‍ കോഴിയിറച്ചി, പച്ചക്കറികള്‍, ഇലക്കറികള്‍, മുട്ട, പയര്‍, പരിപ്പ്, കടല (മുളപ്പിച്ചെടുത്താല്‍ നല്ലത്) എന്നിവയും ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പ്രോട്ടീന്‍ വിഭവങ്ങള്‍ മാറിമാറി ഉള്‍പ്പെടുത്തണം. മീന്‍ ആണു കുട്ടികള്‍ക്ക് ഉത്തമം.</p>

പയറു വര്‍ഗങ്ങളില്‍ വൈറ്റമിന്‍, മിനറല്‍സ്, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലക്കറികളിലും പച്ചക്കറികളിലും നാരുകള്‍ ധാരാളമായുണ്ട്.

കാരറ്റ്, ബീറ്റ്‌റൂട്ട്, വെണ്ടയ്ക്ക, പയര്‍, പാവയ്ക്ക, വഴുതനങ്ങ, മുരിങ്ങയില, ചീര, കൂണ്‍ തുടങ്ങി ലഭ്യമായ എല്ലാ പച്ചക്കറികളും മാറിമാറി ഉള്‍പ്പെടുത്താം.

ദഹനവും ആഗിരണവും ഉള്‍പ്പെടെയുള്ള ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആന്റി ഓക്‌സിഡന്റുകള്‍ ആവശ്യമാണ്.

ജങ്ക് ഫുഡില്‍ ഇവയൊന്നുമില്ല. സാധാരണ ആഹാരം ദഹിക്കുന്നതിന്റെ മൂന്നിലൊന്നു സമയംകൊണ്ട് ജങ്ക് ഫുഡ് ദഹിക്കുന്നതിന്റെ കാരണമിതാണ്. ചക്ക, മാതളം, കാരറ്റ് എന്നിവയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button