Life Style

കാശുമുടക്കാതെ മുടി സ്ട്രെയ്റ്റന്‍ ചെയ്യാം

മുടി സ്ട്രെയ്റ്റന്‍ ചെയ്യാന്‍ ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ എത്ര രൂപയാണ് പൊടിയ്ക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല. നല്ല മിനുസമുള്ള കോലന്‍ മുടിയോട് വല്ലാത്തൊരാകര്‍ഷണമാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്. പെണ്‍കുട്ടികള്‍ മാത്രമല്ല മുടി നീട്ടിവളര്‍ത്തുന്ന ആണ്‍കുട്ടികളും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല.

എന്നാല്‍ കാശുമുടക്കില്ലാതെ തന്നെ മുടി സ്ട്രെയ്റ്റന്‍ ചെയ്യാന്‍ ചില സൂത്രങ്ങളുണ്ട്. അതും നമ്മുടെ അടുക്കളയില്‍. എന്നാല്‍ അടുക്കളയിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത ഇന്നത്തെ തലമുറ പലപ്പോഴും ഇത്തരം പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുമോ എന്നതാണ് സംശയം.

നാരങ്ങാ നീരും തേങ്ങാപ്പാലുമാണ് മുടി സ്ട്രെയ്റ്റന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ആദ്യത്തെ വസ്തുക്കള്‍. നാരങ്ങാ നീരും തേങ്ങാപ്പാലും പേസ്റ്റ് രൂപത്തിലാക്കി തലുടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. ആഴ്ചയില്‍ രണ്ട് വട്ടം ഇങ്ങനെ ചെയ്താല്‍ മുടി നിവര്‍ത്തിയെടുക്കാന്‍ കഴിയും.

രണ്ട് വാഴപ്പഴം ഉടച്ചെടുത്ത് ഒരു സ്പൂണ്‍ തേനും ഒലീവെണ്ണയും ചേര്‍ക്കുക. ഇത് അരമണിര്രൂറോളം ഫ്രിഡ്ജില്‍ വെച്ച് അതിനു ശേഷം തലയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. തുണി ഉപയോഗിച്ച് തല മൂടുകയും ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുകയും ചെയ്യുക.

മുട്ട സൗന്ദര്യസംരക്ഷണത്തില്‍ മുന്നിലാണ്. മുട്ട ഒലീവെണ്ണയുമായി മിക്സ് ചെയ്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് മുടിയെ മൃദുത്വമുള്ളതുമാക്കി മാറ്റുന്നു.

മുടിയില്‍ വിനാഗിരി തേയ്ക്കുന്നത് നല്ലതല്ല എന്നൊരു ചിന്തയുണ്ട്. എന്നാല്‍ ഒരു കപ്പ് വെള്ളത്തില്‍ രണ്ടോ മൂന്നോ തുള്ളി വിനാഗിരി ചേര്‍ത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇതും മുടിയെ നിവര്‍ത്തുകയും തിളക്കം നല്‍കുകയും ചെയ്യുന്നു.

പാല്‍ നന്നായി വെള്ളത്തില്‍ മിക്സ് ചെയ്ത് സ്പ്രേ ബോട്ടിലില്‍ ആക്കി മുടിയില്‍ സ്പ്രേ ചെയ്യുക. ഇതും മുടിയെ നിവര്‍ത്താന്‍ സഹായിക്കുന്നു.

മുള്‍ട്ടാണി മിട്ടി മുഖത്തിന് നിറം നല്‍കുന്നു എന്നത് മാത്രമല്ല മുടിയ്ക്കും നല്ലതാണ്. അല്‍പം മുള്‍ട്ടാണി മിട്ടിയില്‍ ഒരു മുട്ടയുടെ വെള്ള ചേര്‍ത്ത് മുടിയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയുക. ഇത് മുടിയെ നിവര്‍ത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button