Life Style

പാദത്തിന്റെ അടിയില്‍ നാരങ്ങാത്തോട് വച്ചാല്‍…

 

വൈറ്റമിന്‍ സിയുടെ കലവറയാണ് നാരങ്ങയ്ക്ക്. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ആന്റിഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമായ നാരങ്ങ ശരീരത്തില്‍ നിന്ന് ടോക്സിനുകളെ ഒഴിവാക്കാനും കൊഴുപ്പ് കുറയ്ക്കാനുമെല്ളാം ഏറെ സഹായകമാണ്. നാരങ്ങ ആരോഗ്യത്തിന് മാത്രമല്ല,ചര്‍മ്മ, കേശ സംരക്ഷണത്തിനും ഏറെ നല്ലതാണ്. നിറം വര്‍ദ്ധിക്കാനും മുഖക്കുരു നീക്കാനും ഉള്‍പ്പെടെയുള്ള പലവിധ പ്രശ്നങ്ങളെയും പരിഹരിക്കാന്‍ സഹായിക്കുന്ന ഏറെ ഗുണകരമായ ഒന്നാണ്.

നാരങ്ങയോളം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് നാരങ്ങാത്തോട്. പാദത്തിന്റെ അടിയില്‍ നാരങ്ങാത്തോട് വച്ചാലുണ്ടാകുന്ന ഗുണത്തെക്കുറിച്ചും ഏത് വിധമാണ് ഇത് വയ്ക്കേണ്ടതെന്നും അറിയൂ… പലരെയും അലട്ടുന്ന പാദ ചര്‍മ്മപ്രശ്നത്തിനുമുള്ള ഒരു പ്രധാന പരിഹാര മാര്‍ഗ്ഗമാണിത്. സാമാന്യം വലിപ്പമുള്ള ചെറുനാരങ്ങ വേണം, ഉപയോഗിക്കാന്‍ ഇത് പകുതിയായി മുറിക്കുക. ഇതിലെ നീര് പിഴിഞ്ഞുമാറ്റുക. കാലിനടിയില്‍ വയ്ക്കുമ്പോള്‍ നാരങ്ങാത്തോട് മാത്രം മതി. ഇത് പാദത്തിനടിയിലായി ഇതിന്റെ ഉള്‍ഭാഗത്തിനുളളില്‍ ഉപ്പുറ്റി വരത്തക്കവിധം വയ്ക്കുക. ഈ ഭാഗം പാദത്തെ കവര്‍ ചെയ്യണം. ഇതുകൊണ്ടാണ് വലിയ നാരങ്ങ വേണമെന്ന് പറയുന്നത്. ഉപ്പുറ്റി കൂടുതല്‍ വിണ്ടു കീറിയ ഭാഗത്ത് വേണം, ഇത് വയ്ക്കാന്‍. അതിനുശേഷം അതിന് മുകളിലൂടെ സോക്സിടുക. ഇത് നീങ്ങിപ്പോകാതിരിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. ഇരു പാദങ്ങളിലും വേണമെങ്കില്‍ ചെറുനാരങ്ങാത്തോട് വയ്ക്കാം.അലെ്ളങ്കില്‍ തുണി വച്ചു കെട്ടുകയും ചെയ്യാം. പക്ഷേ ഇങ്ങനെ ചെയ്താല്‍ നാരങ്ങ നീങ്ങിപ്പോകാന്‍ സാദ്ധ്യതയുണ്ട്. ഇതുകൊണ്ടുതന്നെ സോക്സിടുകയാണ് നല്ലത്.

ഇത് വച്ചാല്‍ കുറച്ച് സമയത്തേയ്ക്ക് നടക്കരുത്. ഈ രീതിയില്‍ നാരങ്ങ പ്രവര്‍ത്തിക്കാന്‍ കുറച്ച് മണിക്കൂറുകളെടുക്കും. അതിനാല്‍ രാത്രി കിടക്കാന്‍ നേരത്ത് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. രാവിലെയാകുമ്‌ബോള്‍ ഉപ്പുറ്റിയിലെ വിള്ളല്‍ അധികമില്ലെങ്കില്‍ ഒരു രാത്രിയില്‍ തന്നെ എല്ലാം മാറും. വിണ്ടുകീറല്‍ അധികമാണെങ്കില്‍ ഒരാഴ്ചയെങ്കിലും ഇപ്രകാരം ദിവസവും അടുപ്പിച്ച് ചെയ്യുക.
ഉപ്പുറ്റി വിണ്ടു കീറിയത് മാത്രമല്ല, പാദങ്ങള്‍ മൃദുവാകാനും ഈ നാരങ്ങാത്തോട് പ്രയോഗം ഏറെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button