കേരള- കര്‍ണാടക അതിര്‍ത്തി പ്രശ്‌നം ; ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു

കാസര്‍കോട്: മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ കര്‍ണാടക പൊലീസ് തടഞ്ഞ് മടക്കി അയച്ച കാസര്‍കോട് കടമ്പാര്‍ സ്വദേശി ചികിത്സ കിട്ടാതെ മരിച്ചു. കമലയാണ് മരിച്ചത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് കമല മരിച്ചത്. ഇതോടെ പത്ത് പേരാണ് സമാന സാഹചര്യത്തില്‍ മരിച്ചത്.

അതേസമയം ചികിത്സയ്ക്കായി അതിര്‍ത്തി തുറന്ന് നല്‍കാന്‍ ധാരണയായെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതിര്‍ത്തി പ്രശ്‌നത്തില്‍ കേരളം നല്‍കിയ സത്യവാംങ്മൂലം സുപ്രീംകോടതി നാളെ പരിഗണിക്കും. കേരളം ഹര്‍ജി നല്‍കിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരുസംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ രോഗികളുമായി പോകുന്ന വാഹനങ്ങള്‍ പ്രത്യേക പരിശോധനക്ക് ശേഷം കടത്തിവിടാം എന്ന് ധാരണയില്‍ എത്തിയിരുന്നു.

Share
Leave a Comment