News

വായ്പൂരില്‍ എക്സൈസ് റെയ്ഡ്; 120 ലിറ്റര്‍ കോട പിടികൂടി

മല്ലപ്പള്ളി എക്സൈസ് സര്‍ക്കിള്‍ സ്‌ക്വാഡ് വായ്പൂരില്‍ നടത്തിയ റെയ്ഡില്‍ 120 ലിറ്റര്‍ കോട പിടികൂടി. ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ കോട സൂക്ഷിച്ചുവച്ച കുറ്റത്തിന് മല്ലപ്പള്ളി വായ്പൂര് ചെറുതോട്ടുവഴി മുറിയില്‍ അശ്വതി ഭവനില്‍ സി.കെ ചന്ദ്രന്റെ (55) പേരില്‍ അബ്കാരി കേസ് എടുത്തു. ഓടിപ്പോയതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.

ചന്ദ്രന്റെ വീടിന്റെ സ്‌റ്റോര്‍ മുറിയില്‍ നിന്നാണു കോട കണ്ടെടുത്തത്. 50 ലിറ്റര്‍ കൊള്ളുന്ന ഒരു കന്നാസിലും, 35 ലിറ്റര്‍ വീതം കൊള്ളുന്ന രണ്ടു കന്നാസുകളിലുമായാണു കോട സൂക്ഷിച്ചുവച്ചിരുന്നത്. മല്ലപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.റോബര്‍ട്ടിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button