ഭാര്യക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഗുരുഗ്രാമിലെ 54കാരനായ സത്ബീര്‍ സിംഗിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

ഭാര്യക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുഗ്രാമിലെ 54കാരനായ സത്ബീര്‍ സിംഗിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.

കുറച്ച് ദിവസങ്ങളായി അസുഖബാധിതയായിരുന്ന സത്ബീര്‍ സിംഗിന്റെ ഭാര്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ സത്ബീര്‍ സിംഗിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Share
Leave a Comment