COVID 19KeralaNews

കോട്ടയത്ത് ക്വാറന്റൈനിലായിരുന്ന യുവാവിന്റെ മരണം കോവിഡ് മൂലം? പരിശോധനാ ഫലം പുറത്ത്

കോട്ടയം: കോട്ടയത്ത് ക്വാറന്റൈനിലായിരുന്ന യുവാവിന്റെ മരണം കോവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തി നിരീക്ഷണത്തിലായിരിക്കെയാണ് യുവാവിന് മരണം സംഭവിച്ചത്. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച കുറുമുള്ളൂർ സ്വദേശി മഞ്ജുനാഥിനാണ് (39) കോവിഡ് ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചത്. സാമ്പിള്‍ പരിശോധനാ ഫലം ഇന്നു രാവിലെയാണ് ലഭിച്ചത്.

വിദേശത്തുനിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് മഞ്ജുനാഥിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവശ നിലയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രണ്ടു രോഗികൾ ഒരേ സമയം എത്തിയപ്പോൾ സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി നൽകുന്ന വിശദീകരണം.

അതേസമയം, ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഒരാളിൽനിന്ന് എത്രപേർക്ക് രോഗം പകരുന്നുവെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. ഒരുദിവസം രോഗികളുടെ എണ്ണം അയ്യായിരമോ അതിൽക്കൂടുതലോ ആയി ഉയർന്നാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അതേസമയം ഇതേ കണക്കിൽ രോഗം ബാധിക്കണമെന്നില്ല.

നിലവിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ തുടർന്നാൽപോലും ഓഗസ്റ്റ് അവസാനത്തോടെ ആക്ടീവ് കേസുകളുടെ എണ്ണം കൂടും. അതിൽ കുറയാം, കൂടാം. ശ്രദ്ധ പാളിയാൽ സംഖ്യ കൂടുതൽ വലുതാകും. അതുകൊണ്ട് നിയന്ത്രണങ്ങളെല്ലാം പാലിക്കാനും തീരുമാനങ്ങൾക്ക് ആത്മാർഥമായ പിന്തുണ നൽകാനും ജനങ്ങൾ സന്നദ്ധരാകണമെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. നിരീക്ഷണകേന്ദ്രങ്ങൾ ഒരുക്കുക, ക്രമീകരണങ്ങൾക്കായി സർക്കാർ ജീവനക്കാരെ വിന്യസിക്കുക, പ്രതിരോധപ്രവർത്തനങ്ങൾക്ക് ആരോഗ്യപ്രവർത്തകരെ വിന്യസിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ദുരന്തനിവാരണ അതോറിറ്റി സമർപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button