News

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഇന്ത്യന്‍ വംശജര്‍ക്ക് പ്രത്യേക മമത : ട്രംപിന് വലിയ ജനപിന്തുണ ഇന്ത്യന്‍ വംശജരില്‍ നിന്ന്

വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഇന്ത്യന്‍ വംശജര്‍ക്ക് പ്രത്യേക മമത, ട്രംപിന് വലിയ ജനപിന്തുണ ഇന്ത്യന്‍ വംശജരില്‍ നിന്ന് . വരാനിരിയ്ക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ഡൊണാള്‍ഡ് ട്രംപിനുള്ള ഇന്ത്യന്‍ വംശജരുടെ പിന്തുണ വര്‍ധിച്ചതായി സര്‍വേഫലം. നിര്‍ണായക സംസ്ഥാനങ്ങളില്‍ 50 ശതമാനത്തിലധികം ഇന്ത്യന്‍ വംശജരും ട്രംപിലേക്ക് അടുത്തതായാണ് സര്‍വേ ഫലം.

read also : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : ആഗോള ചര്‍ച്ചാ വിഷയമാകുന്നു : മധ്യസ്ഥത വഹിയ്ക്കാന്‍ തയ്യാറെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

തനിക്ക് നല്‍കുന്ന വ്യാപക പിന്തുണയ്ക്ക് അമേരിക്കയിലെ ഇന്ത്യന്‍ വംശജരോട് ട്രംപ് നന്ദി അറിയിച്ചതായി വൈറ്റ്ഹൗസ് വ്യക്തമാക്കുകയും ചെയ്തു സര്‍വേഫലത്തോട് പ്രതികരിക്കവെ വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സാറ മാത്യൂസ് ആണ് ഇക്കാര്യം അറിയിച്ചത്.

പരന്പരാഗതമായി ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വോട്ട് ചെയ്തിരുന്ന ഇന്ത്യന്‍ വംശജര്‍ നവംബര്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ട്രംപിലേക്ക് അടുത്തതായാണ് സര്‍വേ ഫലം. ഇന്ത്യയില്‍നിന്നും അമേരിക്കയിലെന്പാടുമുള്ള ഇന്ത്യന്‍ വംശജരില്‍നിന്നും ലഭിച്ച പിന്തുണക്ക് ട്രംപ് വളരെയധികം നന്ദിയുള്ളവനാണെന്നും സാറ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button