KeralaIndiaNews

ചൈനയെ തളയ്ക്കാൻ ഇന്ത്യൻ ആർമിയിലെ ഘാതക്ക്; കൈകളെ ആയുധങ്ങളാക്കി ശത്രുവിന് മേല്‍ കനത്ത പ്രഹരമേല്‍പ്പിക്കുന്ന ഘാതക്കിന്റെ കൂടുതൽ വിവരങ്ങൾ

ന്യൂഡൽഹി: ഗല്‍വാന്‍ അതിർത്തിയിൽ ഇന്ത്യ ചൈന ആക്രമണം ഉണ്ടയപ്പോൾ രാജ്യത്തിന്റെ അഭിമാനം കാക്കാന്‍ മുന്നിട്ടിറങ്ങിയത് ആര്‍മിയില്ലെ ഘാതക്ക് വിഭാഗമാണ്. കൈകളെ ആയുധങ്ങളാക്കി ശത്രുവിന് മേല്‍ കനത്ത പ്രഹരമേല്‍പ്പിക്കുവാന്‍ ഘാതക്ക് സൈനികരെ വെല്ലാന്‍ ആര്‍ക്കുമാവില്ല. ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് പകരം ചോദിക്കാന്‍ ചെന്ന ഘാതക്കിന്റെ പ്രഹരത്തില്‍ ചൈനീസ് പടയാളികള്‍ ഭയന്നോടിയെന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക വിവരം.

ചൈനയുടെ പക്കല്‍ അകപ്പെട്ട സൈനികരുടേതെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലും ചൈനീസ് ക്യാമ്ബില്‍ വച്ച്‌ ഭയചകിതരായ ശത്രുക്കളെയാണ് കാണാനായതെന്നും, വീണ്ടും ഇന്ത്യന്‍ സൈനികര്‍ ആക്രമിക്കുമെന്ന ഭയപ്പാടിലായിരുന്നു അവരെന്നുമാണ്. ചൈനയെ ഇത്ര കണ്ട് ഭയചകിതരാക്കാന്‍ പോന്നതായിരുന്നു ഘാതക്ക് കമാന്‍ഡോകളുടെ പ്രഹരവും പോരാട്ട വീര്യവും.

കര്‍ണാടക വാര്‍ത്തെടുക്കുന്ന ഘാതക്ക്

കൊലയാളി അഥവാ മാരകം എന്ന അര്‍ത്ഥമുള്ള ഘാതക്ക് എന്ന പേരു കേള്‍ക്കുമ്ബോഴേ ഇവര്‍ നിസാരക്കാരല്ല എന്ന് മനസിലാക്കാം. ശത്രുവിനെ മാരകമായി പ്രഹരമേല്‍പ്പിക്കുവാന്‍ കഴിയുന്ന രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ധീരന്‍മാരുടെ കൂട്ടമാണിത്. കര്‍ണാടകയിലെ ബെല്‍ഗാമിലാണ് ഘാതക്ക് കമാന്‍ഡോകളെ വാര്‍ത്തെടുക്കുന്നത്.

ഒന്നരമാസക്കാലത്തെ കഠിനമായ പരിശീലനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. സൈന്യത്തിന്റെ എല്ലാ യൂണിറ്റിലും ഘാതക്ക് കമാന്‍ഡോകളുടെ സാന്നിദ്ധ്യമുണ്ടാവും. അപ്രതീക്ഷിത സാഹചര്യത്തില്‍ മിന്നല്‍ പിണരായി ആഞ്ഞടിക്കാന്‍ ഇവര്‍ക്കാകും. 35 കിലോഗ്രാം ഭാരവും വഹിച്ച്‌ നാല്‍പ്പത് കിലോമീറ്റര്‍ നിര്‍ത്താതെ ഓടുന്നതടക്കമുള്ള കഠിന പരിശീലനമാണ് ഇവരെ കരുത്തരാക്കുന്നത്. ഇതു കൂടാതെ പരിശീലന ശേഷവും കമാന്‍ഡോകള്‍ക്ക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പ്രദേശങ്ങളില്‍ കഠിന പരിശീലനം തുടരും, അവിടത്തെ സാഹചര്യവുമായി പൊരുത്തപ്പെടുന്നതിനും, മലനിരകളിലടക്കം എളുപ്പത്തില്‍ കയറി ഇറങ്ങാനുമുള്ള പരിശീലനമാണ് ലഭിക്കുന്നത്. ഇതു പോലെ മരുഭൂമി പ്രദേശങ്ങളില്‍ വച്ചും വ്യത്യസ്ത പരിശീലനം നല്‍കുന്നുണ്ട്. ഓരോ സൈനിക യൂണിറ്റിലും ഘാതക്ക് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.

ഗല്‍വാനിലെ രക്തരൂക്ഷിത തര്‍ക്കത്തിന് ശേഷം ഇരു പക്ഷവും ആയുധ ബലവും, ആള്‍ ബലവും കൂട്ടുന്നുണ്ട്. ആയോധന കലകളില്‍ പ്രാവീണ്യമുള്ളവരെ കൂടുതല്‍ അയക്കുവാന്‍ ചൈന തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തു വരുമ്ബോഴും ഘാതക്കിന്റെ ബലത്തില്‍ ഇത് മറികടക്കാനാവും എന്ന് സൈന്യത്തിന് ശുഭപ്രതീക്ഷയുണ്ട്.

ചൈനീസ് അതിര്‍ത്തിയില്‍ ഘാതക്കിന്റെ പ്രാധാന്യം

1996 ല്‍ ഒപ്പുവച്ച ഇന്ത്യയും ചൈനയും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം അതിര്‍ത്തി പ്രദേശത്ത് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വെടിവയ്‌പ്പോ, തോക്കുപോലുള്ള ആയുധങ്ങളോ പ്രയോഗിക്കുവാന്‍ പാടില്ല എന്നാണ്. അതിനാല്‍ തന്നെ പെട്രോളിംഗ് ഉള്‍പ്പടെയുള്ള അവസരങ്ങളില്‍ ഇരു രാജ്യത്തെ സൈനികരും തോക്കുകള്‍ തലകീഴായി ആണ് സൂക്ഷിക്കുന്നത്. ഗല്‍വാനില്‍ സംഘര്‍ഷമുണ്ടായ ദിവസവും ഈ കരാര്‍ പാലിക്കുവാന്‍ ഇന്ത്യ തയ്യാറിയി. ആയുധം ഉപയോഗിക്കരുതെന്ന കരാര്‍ ഉള്ള പ്രദേശത്ത് കായികമായി കരുത്ത് കൂടുതല്‍ ആവശ്യമായി വരും. ഇരു സൈനികരും തമ്മില്‍ പലപ്പോഴും അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ചെറിയ ബലപ്രയോഗങ്ങളൊക്കെ നടത്താറുണ്ട്. ഇതൊക്കെ കണ്ടു കൊണ്ടാണ് ഘാതക്ക് വിഭാഗത്തെ കൂടുതലായി ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button