COVID 19KeralaNews

അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​ത്; കൊ​ച്ചി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം

കൊച്ചി : കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കൊച്ചി നഗരത്തില്‍ കര്‍ശന നിയന്ത്രണം.  ജനങ്ങള്‍ അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ പുറത്തിറങ്ങരുതെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും രോഗലക്ഷണമുള്ളവര്‍ ഉടനെ വിവരം അറിയിക്കണമെന്നും
മന്ത്രി പറഞ്ഞു.

.പോലീസും ആരോഗ്യവകുപ്പും പ്രത്യേകം പരിശോധന നടത്തും. അവശ്യ സര്‍വീസ് ആണെങ്കില്‍ കൂടി ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെയ്ന്‍മെന്റ് സോണില്‍ ഏഴു ദിവസത്തേക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ രോഗബാധ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥിതി  ഗുരുതരമാകാതിരിക്കണമെങ്കില്‍ എല്ലാവരും സഹായിച്ചേ മതിയാകൂ. അതുകൊണ്ട് മാര്‍ക്കറ്റ് അടക്കമുള്ള ആളുകള്‍ കൂടുന്ന എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളം മാര്‍ക്കറ്റിനൊപ്പം തോപ്പുംപടി കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയിട്ടുണ്ട്. എറണാകുളം മാര്‍ക്കറ്റിലെ ഇലക്ട്രിക് കടയിലെയും സമീപത്തെ സ്ഥാപനത്തിലെയും ജീവനക്കാര്‍ക്ക്  കുടുംബാംഗങ്ങള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റിനൊപ്പം ഇദ്ദേഹത്തിന്റെ വീടു കൂടി ഉള്‍പ്പെടുന്ന തോപ്പുംപടിയും കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയിരിക്കുന്നത്.

അതിനിടെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന വ്യാപാരികളും തൊഴിലാളികളും മറൈന്‍ ഡ്രൈവ് മൈതാനത്ത് സമാന്തര മാര്‍ക്കറ്റ് തുടങ്ങിയത് വിവാദമായതോടെ ജില്ല ഭരണകൂടം ഇത് നിര്‍ത്തിവെപ്പിച്ചിരുന്നു.മറ്റൊരിടത്ത് കച്ചവടത്തിനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം വ്യാപാരികള്‍ ശക്തമാക്കുന്നുണ്ടെങ്കിലും അത് തല്‍ക്കാലം പരിഗണിക്കില്ലെന്ന് ജില്ല ഭരണകൂടം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button