ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിൻ നവംബർ പകുതിയോടെ വിപണിയിൽ ലഭ്യമാകുമെന്ന് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട്

മുംബൈ: സർക്കാർ അനുമതി ലഭിച്ചാൽ ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിൻ ഒക്ടോബർ അവസാനത്തോടെ അല്ലെങ്കിൽ നവംബർ ആദ്യപകുതിയോടെ വിപണിയിൽ ലഭ്യമാകുമെന്ന് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി.സി. നമ്പ്യാർ. മൊത്തം അഞ്ചു വാക്‌സിനുകളാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്നത്. ഇതിൽ മൂന്നെണ്ണം പൂർണമായും ഇന്ത്യയിൽ തന്നെയും രണ്ടെണ്ണം വിദേശ സാങ്കേതിക സഹായത്തോടെയുമാണ് വികസിപ്പിക്കുന്നത്.

Read also: മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് പുതിയ ശിക്ഷാരീതിയുമായി യു.പി പൊലീസ്

ലോകത്തെ തന്നെ ഏറ്റവും കൂടുതൽ വാക്‌സിൻ നിർമാണ ശേഷിയുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് ഈ വാക്‌സിന്റെ 30 ലക്ഷം ഡോസുകൾ ഇതിനകം നിർമിച്ചതായി പി.സി. നമ്പ്യാർ വ്യക്തമാക്കി. പുറത്തിറക്കേണ്ട സമയമാകുമ്പോൾ 100 കോടി ഡോസുകൾ നിർമിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Leave a Comment