News

താരങ്ങളുടെ പ്രതിഫലത്തില്‍ തീരുമാനമറിയിച്ച് അമ്മ ; പ്രതികരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം: മലയാള സിനിമയിലെ താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് താരസംഘടനയായ അമ്മ വ്യക്തമാക്കിയതോടെ സന്തോഷം പ്രകടിപ്പിച്ച് നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് കാര്യം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കുമെന്ന് അമ്മ സംഭടനയുടെ ഭാരവാഹികള്‍ അറിയിച്ചതിന് പിന്നാലെയാണ് അമ്മയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നറിയിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്ത് വന്നത്.

കോവിഡ് പ്രതിസന്ധി മൂലം സിനിമ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നേരത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിവിധ സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു. നിര്‍മ്മാതാക്കള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കഴിഞ്ഞയാഴ്ച കൊച്ചിയില്‍ അമ്മ സംഘടനയുടെ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് യോഗത്തിലെ തീരുമാനങ്ങള്‍ അംഗങ്ങളെ അറിയിക്കാന്‍ അയച്ച കത്തിലാണ് പ്രതിഫലം കുറയ്ക്കാന്‍ സംഘടന തയ്യാറാണെന്ന് വ്യക്തമാക്കുന്നത്.

പ്രതിഫല വിഷയത്തില്‍ താരസംഘടനയുടെ തീരുമാനം മലയാള സിനിമയുടെ തിരിച്ചുവരവിന് സഹായമാകുമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. രഞ്ജിത്തിന്റെ പ്രതികരണം. അതേസമയം നിലവിലുള്ള സിനിമകള്‍ പൂര്‍ത്തിയാക്കാതെ പുതിയത് തുടങ്ങുന്ന കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരേണ്ടത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണെന്നും തങ്ങള്‍ക്ക് അതില്‍ റോള്‍ ഇല്ലെന്നും അംഗങ്ങളെ അറിയിക്കാന്‍ അയച്ച കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം എത്ര ശതമാനം കുറയ്ക്കണമെന്ന നിര്‍ദ്ദേശം കത്തിലില്ല. പകരം സിനിമ ചിത്രീകരണത്തിന് മുന്നോടിയായി നിര്‍മ്മാതാക്കളും താരങ്ങളും ധാരണയില്‍ എത്തട്ടെ എന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button