CinemaBollywoodNews

നഗ്നതയും, ലൈംഗികതയും മാത്രം’, രാം ഗോപാല്‍ വര്‍മയെ അണ്‍ഫോള്ളോ ചെയ്ത് സംവിധായകന്‍

അപ്സര റാണിയാണ് പുതിയ ചിത്രത്തില്‍ നായികയായെത്തുന്നത്

ലോക്ഡൌണ്‍ കാലത്ത് സിനിമ വ്യവസായം വന്‍ നഷ്ടത്തിലായിരുന്നെങ്കിലും ഒരു സംവിധായകന്‍ മാത്രം ലാഭം കൊയ്തുകൊണ്ടിരുന്നു. മറ്റാരുമല്ല പേരുകേട്ട സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. സിനിമയ്ക്ക് ഇത്രയധികം ലാഭം കരസ്ഥമാക്കിയത് ചിത്രത്തിന്റെ പ്രമേയം കൊണ്ട് തന്നെയാണ്.

ലൈംഗികത, നഗ്നത എന്നീ പ്രമേയങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് വര്‍മ്മ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. ഈ പ്രമേയത്തില്‍ ഇറങ്ങിയ നേക്കഡ്, ക്ലൈമാക്സ് എന്നീ ചിത്രങ്ങളുടെ വന്‍വിജയത്തിന് പിന്നാലെ പുതിയ ചിത്രവും നായികയെയും ആര്‍ജിവി പ്രഖ്യാപിച്ചിരുന്നു. അപ്സര റാണിയാണ് പുതിയ ചിത്രത്തില്‍ നായികയായെത്തുന്നത്. ത്രില്ലര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രവും ലൈം​ഗികത തന്നെയാണ് പ്രമേയമാക്കിയിരിക്കുന്നത് എന്നാണ് സൂചനകള്‍.

അതെ സമയം വര്‍മ്മയ്‌ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജോണ്‍ മഹേന്ദ്രന്‍ രംഗത്തെത്തി. ഒരിക്കല്‍ വലിയ ഭ്രാന്തനായ ആരാധകനായിരുന്നു, പക്ഷേ ഇപ്പോ നിങ്ങളെ അണ്‍ഫോളോ ചെയ്യാനുള്ള വിഷമകരമായ സമയമായിരിക്കുന്നു. പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടുള്ള ആര്‍ജിവിയുടെ ട്വീറ്റ് പങ്കുവച്ച്‌ ജോണ്‍ കുറിച്ചു. വിജയ് നായകനെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം സച്ചിന്റെ സംവിധായകനാണ് ജോണ്‍.ഇതിനിടെ പുതിയ ചിത്രത്തിലെ നായിക അപ്സര റാണിയുമായുള്ള രാംഗോപാല്‍ വര്‍മ്മയുടെ ചൂടന്‍ ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു.

shortlink

Post Your Comments


Back to top button