MollywoodNewsEntertainment

തകർപ്പൻ നൃത്തച്ചുവടുകളുമായി ജയസൂര്യയുടെ വേദക്കുട്ടി : വിഡിയോ പങ്കുവച്ച് താരം

ജയസൂര്യയുടെ ഭാര്യ സരിതയും മകളുടെ തകർപ്പൻ നൃത്തത്തിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്.

തകർപ്പൻ നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് നടൻ ജയസൂര്യയുടെ മകൾ വേദ.. ‘ഇഷ്ക് ദ ഏസാ പായാ ജാൽ സോണിയേ’ എന്ന പഞ്ചാബി ഗാനത്തിനാണ് വേദക്കുട്ടി ചുവടുവയ്ക്കുന്നത്. മനോഹരമായി നൃത്തം ചെയ്യുന്ന വേദയ്ക്ക് നിരവധിപ്പേർ അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. സാനിയ ഈയപ്പൻ, രചന നാരായണൻകുട്ടി, പദ്മസൂര്യ, പദ്മസൂര്യ, രതീഷ് വേഗ, രഞ്ജിത് ശങ്കർ തുടങ്ങിയവർ സിനിമരംഗത്തു നിന്നും വേദയ്ക്ക് അഭിനന്ദനമറിയിച്ചിട്ടുണ്ട് മകളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്ന് എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജയസൂര്യയുടെ ഭാര്യ സരിതയും മകളുടെ തകർപ്പൻ നൃത്തത്തിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. അച്ഛനൊപ്പം നിരവധി കുസൃതി വിഡിയോകളുമായി സോഷ്യൽ ലോകത്ത് എന്നാറുണ്ട് വേദ. ലോക്ഡൗൺ കാലത്ത് കുട്ടികളുടെ ഇടയിൽ പ്രശസ്തമായ ഒരു കളിയായ ‘സ്റ്റോൺ പേപ്പർ സിസേഴ്സ്’ അച്ഛനും മകളും ചേർന്ന് കളിക്കുന്ന വി‍ഡിയോയും ജയസൂര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. നിരവധി ടിക്ടോക് വിഡിയോകളിലൂടെയും വേദ താരമായിരുന്നു.

മകൻ അദ്വൈത് അച്ഛനെപ്പോലെ അഭിനയത്തിലും സംവിധാനത്തിലുമൊക്ക കഴിവ് തെളിച്ചുകൊണ്ടിരിക്കുകയാണ്. മക്കൾക്കൊപ്പമുള്ള രസകരമായ. വിഡിയോകൾ പലപ്പോഴും ജയസൂര്യ പങ്കുവയ്ക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button