KeralaNews

ചായ വിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട സംഭവം : പ്രധാനമന്ത്രിയുടെ ഓഫീസിന് മറുപടി നല്‍കി കൊച്ചി സിയാല്‍

കൊച്ചി : വിമാനത്താവളത്തിലെ ചായ വിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട സംഭവം, പ്രധാനമന്ത്രിയുടെ ഓഫീസിന് മറുപടി നല്‍കി സിയാല്‍. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവള ടെര്‍മിനലില്‍ ചായ, കാപ്പി, ചില ലഘു ഭക്ഷണങ്ങള്‍ എന്നിവ കുറഞ്ഞ വിലയ്ക്ക് യാത്രക്കാര്‍ക്ക് ലഭ്യമാക്കാനുള്ള നടപടി നേരത്തേതന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് സിയാല്‍. ഇക്കാര്യം വീണ്ടും ഉറപ്പാക്കുമെന്ന് ഇതു സംബന്ധിച്ച കത്തിനു മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചതായും സിയാല്‍ വ്യക്തമാക്കി

read also : പ്രധാനമന്ത്രി ഇടപെട്ടു; ചായയുടെ വില നൂറിൽ നിന്നും പതിനഞ്ചായി

പ്രത്യേക ബ്രാന്‍ഡുകളിലെ ലഘുഭക്ഷണങ്ങളും പാനീയങ്ങളും അവയുടെ പായ്ക്കറ്റില്‍ ചേര്‍ത്തിട്ടുള്ള എംആര്‍പിയിലാണ് ലഭിക്കുന്നത്. ഇത്തരം ബ്രാന്‍ഡഡ് കോഫി/ ടീ ഷോപ്പുകളില്‍ വിലനിലവാര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലെ ഭക്ഷണ പാനീയങ്ങളുടെ വിലനിലവാരം സംബന്ധിച്ച വാര്‍ത്തയെത്തുടര്‍ന്നാണു നടപടി.

2019 ഏപ്രില്‍ 20നാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ ലഭിച്ച ഒരു പരാതി കൊച്ചി വിമാനത്താവളത്തിനു അയച്ചുകിട്ടിയത്. ഇതിന് പ്രധാനമന്ത്രിയുടെ പരാതി പരിഹാര പോര്‍ട്ടലില്‍ മറുപടി നല്‍കിയിരുന്നു. ആഭ്യന്തര ടെര്‍മിനലായ ടി-1, രാജ്യാന്തര ടെര്‍മിനലായ ടി-3 എന്നിവയില്‍ കുറഞ്ഞ വിലയ്ക്ക് ലഘുഭക്ഷണ / പാനീയങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടാണ് ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍വഹിക്കുന്നത്.

യാത്രക്കാര്‍ക്ക് രാജ്യാന്തര നിലവാരത്തിലെ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയും ഒപ്പം താരതമ്യേന കുറഞ്ഞ വിലയിലെ ഉല്‍പന്നങ്ങള്‍ ആവശ്യമായവര്‍ക്ക് അതിനു സൗകര്യമൊരുക്കുകയും ചെയ്യുന്ന നടപടിയാണ് ചെയ്യുന്നത്. രണ്ട് ടെര്‍മിനലുകളുടെയും പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ഇതു തന്നെയാണ് നടപടി. ഈ നയം തുടര്‍ന്നും അനുവര്‍ത്തിക്കുമെന്നും സിയാല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button