News

ബിഎസ് യെദിയൂരപ്പയുടെ മകള്‍ക്കും കൊവിഡ്

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം യെദിയൂരപ്പക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി യെദിയൂരപ്പ ഹോം ക്വാറന്റൈനിലായിരുന്നു. നേരത്തെ ഇദ്ദേഹത്തിന്റെ ഓഫിസിലേയും വീട്ടിലേയും ചില ജീവനക്കാര്‍ കൊവിഡ് പോസിറ്റിവ് ആയിരുന്നു. ഇവരുടയെല്ലാം റിസല്‍ട്ട് ഇപ്പോള്‍ നെഗറ്റിവ് ആയിട്ടുണ്ട്.

അതേസമയം ഇന്നലെ ഉത്തര്‍ പ്രദേശ് കാബിറ്റ് മന്ത്രി കമല്‍ റാണി വരുണ്‍ കൊവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ മാസം 18നായിരുന്നു ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ലക്‌നൗവിലെ ആശുപത്രിയില്‍വെച്ചായിരുന്നു മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button