News

പറക്കുതളികകളുടെ നിഗൂഡ രഹസ്യം കണ്ടെത്തുന്നതിന് ഇനി ടാസ്‌ക് ഫോഴ്‌സ്

വാഷിങ്ടന്‍ : പറക്കുതളിക ഇന്നും ലോകത്തിന് നിഗൂഢമാണ്. പറക്കുതളികകളെ കുറിച്ച് പുറത്തുവരുന്നത് അവിശ്വസനീയ കഥകളാണ്. അജ്ഞാതമായ പറക്കുതളികയും ആ നിഗൂഢ രഹസ്യം കണ്ടെത്തുന്നതിന് ഇപ്പോള്‍ യുഎസ് നേവിയുടെ കീഴില്‍ പുതിയ ടാസ്‌ക് ഫോഴ്സ്. അണ്‍ഐഡന്റിഫൈഡ് ഏരിയല്‍ ഫിനോമിന ടാസ്‌ക് ഫോഴ്സ് (യുഎപിടിഎഫ്) എന്നാണു മുഴവന്‍പേരെന്നു പെന്റഗണ്‍ വെളിപ്പെടുത്തി. അജ്ഞാത ഏരിയല്‍ പ്രതിഭാസങ്ങളുടെ (യുഎപി) സ്വഭാവത്തെയും ഉദ്ഭവത്തെയും കുറിച്ചുള്ള ധാരണ നന്നാക്കുന്നതിനും ഉള്‍ക്കാഴ്ച നേടുന്നതിനും ഇതു സഹായിക്കുമെന്നാണു പ്രതീക്ഷയെന്നു പ്രതിരോധ വകുപ്പ് വക്താവ് സൂസന്‍ ഗോഗ് പറഞ്ഞു.

Read Also : പച്ചമരുന്ന് ചികിത്സയുടെ പിന്നാലെ അന്വേഷണം ചെന്നെത്തിയത് കൊടുംക്രൂരനായ കുറ്റവാളിയിലേയ്ക്ക്

മനുഷ്യരെയും ശാസ്ത്രത്തെയും അമ്പരപ്പിക്കുന്ന പ്രതിഭാസമാണ് ആകാശത്തു പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന പറക്കുംതളിക. അന്യഗ്രഹ ജീവികളുടെ വാഹനമെന്നും ചാരവൃത്തിക്കായി ഉപയോഗിക്കുന്ന വാഹനമാണെന്നുമൊക്കെ പ്രചാരണമുണ്ട്. ആകാശത്ത് വെട്ടിത്തിളങ്ങുന്ന ഇവ നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകും. എന്നാല്‍ ഈ ‘അന്യഗ്രഹ ആക്രമണകാരികള്‍’ക്കു പകരം ഭൂമിയിലെ എതിരാളികളുമായി ബന്ധപ്പെട്ട യുഎപികളെപ്പറ്റിയാണു യുഎസ് യഥാര്‍ഥത്തില്‍ ആശങ്കപ്പെടുന്നത്.

ഡ്രോണുകളോ വായുമാര്‍ഗം ഉപയോഗിച്ചുള്ള മറ്റു സംവിധാനങ്ങളോ വഴി ചാരപ്പണി നടത്താനുള്ള ചൈനയുടെ കഴിവുകളെക്കുറിച്ചു വാഷിങ്ടന്‍ ശ്രദ്ധാലുവാണ്. യുഎസിന്റെ ദേശസുരക്ഷയ്ക്കു ഭീഷണിയാകാന്‍ സാധ്യതയുള്ള യുഎപികളെ കണ്ടെത്തുക, വിശകലനം ചെയ്യുക, പട്ടികയിലാക്കുക എന്നിവയാണു ടാസ്‌ക് ഫോഴ്സിന്റെ ദൗത്യം. രാജ്യത്തിന്റെ പരിശീലന പ്രദേശങ്ങളിലോ നിയുക്ത വ്യോമാതിര്‍ത്തിയിലോ അനധികൃത വിമാനങ്ങള്‍ കടന്നുകയറുന്നതു വളരെ ഗൗരവമായാണ് എടുക്കുന്നതെന്നും ഗോഗ് പറഞ്ഞു.

ഓഗസ്റ്റ് 4ന് പുതിയ ടാസ്‌ക് ഫോഴ്സ് സ്ഥാപിക്കാന്‍ പ്രതിരോധ ഡപ്യൂട്ടി സെക്രട്ടറി ഡേവിഡ് നോര്‍ക്വിസ്റ്റ് അനുമതി നല്‍കി. യുഎഫ്ഒകളുടെ കാഴ്ചകള്‍ അന്വേഷിക്കുന്നതിനു ശതകോടി ഡോളറിന്റെ രഹസ്യ പദ്ധതിക്ക് ധനസഹായം നല്‍കിയിരുന്നതായി 2017 ഡിസംബറില്‍ പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button