News

പരസ്പരം ഏറ്റുമുട്ടി ധോണിയുടെയും രോഹിത് ശര്‍മയുടെയും ആരാധകർ: രൂക്ഷവിമര്‍ശനവുമായി സെവാഗ്

ന്യൂഡൽഹി: എം എസ് ധോണിയുടെയും രോഹിത് ശര്‍മയുടെയും പേരില്‍ പരസ്പരം ഏറ്റുമുട്ടിയ ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. മഹാരാഷ്ട്രയിലെ കോലാപൂരിന് സമീപം കുരുണ്ഡ്‌വാഡില്‍ ഫ്ലെക്സ് വെച്ചതിന്റെ പേരിലാണ് ധോണിയുടെയും രോഹിത്തിന്റെയും ആരാധകര്‍ തമ്മില്‍ കൈയാങ്കളി നടത്തിയത്. ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ വലിയ ഹോര്‍ഡിംഗ് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം രോഹിത്തിന് ഖേല്‍രത്ന ശുപാർശ ലഭിച്ചപ്പോൾ രോഹിതിന്റെ ആരാധകരും ഹോര്‍ഡിംഗ് സ്ഥാപിച്ചു. രോഹിത്തിന്റെ ഹോര്‍ഡിംഗ് ആരോ നശിപ്പിക്കുകയും തുടർന്ന് ആരാധകര്‍ പരസ്പരം ചേരി തിരിഞ്ഞ് അടികൂടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button