Life Style

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍ ചില പൊടിക്കൈകള്‍

കണ്ണിന് ചുറ്റുമുള്ള ചര്‍മ്മം വളരെ മൃതുലമാണ്. അതുകൊണ്ടുതന്നെയാണ് അവിടം സംരക്ഷക്കേണ്ടത് അത്യാവശ്യമാണ്. കണ്‍ തടങ്ങളിലെ കറുത്ത പാട് പലരുടെയും ഒരു പ്രധാന പ്രശ്‌നമായി മാറിയിട്ടുണ്ട്. കണ്‍തടങ്ങളില്‍ കറുപ്പ് ഉണ്ടാവുന്നതിന് പ്രധാന കാരണം ഉറക്കമില്ലായ്മയാണ്.കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന ആയാസമാണ് ഇതിന് പിന്നില്‍. അതുപോലെ തന്നെ മനസ്സിന് ഉണ്ടാകുന്ന പ്രയാസങ്ങള്‍, ടെന്‍ഷന്‍, തുടങ്ങിയവയും ഇതിന് കാരണമാകാറുണ്ട്.
ഒന്ന്.

 

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളുടെ പ്രധാന കാരണം ഉറക്കകുറവ് തന്നെയാണ്. അതിനാല്‍ കണ്ണുകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം കൃത്യമായി ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയാണ്.
രണ്ട്.

അതുപേലെ തന്നെ മറ്റൊരു പ്രതിവിധിയാണ് വെള്ളം കുടിക്കുക എന്നത്. ദിവസവും വെള്ളം ധാരാളം കുടിക്കുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കും.

മൂന്ന്.

പുറത്തുപോകുമ്‌ബോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ കണ്ണിന് താഴെ നിര്‍ബന്ധമായി ഇടണം. രാത്രിയില്‍ കിടക്കുന്നതിനു മുന്‍പും രാവിലെ ഉറക്കമുണരുമ്‌ബോഴും ഏതെങ്കിലും മോയ്‌സ്ചറൈസിങ്ങ് ക്രീം ഉപയോഗിക്കുന്നതും നല്ലതാണ്.

നാല്.

വെള്ളരിക്ക കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ ഏറ്റവും നല്ലതാണ്. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

അഞ്ച്.

ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുന്നതും നല്ലതാണ്. അതുപോല തന്നെ, ഉരുളക്കിഴങ്ങിന്റെ നീരും വെള്ളരിക്ക നീരും സമം ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറാന്‍ സഹായിക്കും. തക്കാളി നീര് കണ്ണിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്.

 

ആറ്.

ടീ ബാഗ് ആണ് മറ്റൊരു പ്രതിവിധി. ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുക. ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കും.

ഏഴ്.

കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് പുരട്ടുന്നതും ഫലം നല്‍കും.

എട്ട്.

വിറ്റാമിന്‍ എ, സി എന്നിവയടങ്ങിയ പഴങ്ങളും പച്ചക്കറികളും ആഹാരത്തിലുള്‍പ്പെടുത്തുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button