News

സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്

ന്യൂഡൽഹി: രാജ്യത്ത് സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്. 96.2 ശതമാനം ആളുകള്‍ക്ക് സാക്ഷരതയുമായാണ് കേരളം മുന്നിലെത്തിയത്. ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. 89 ശതമാനമാണ് ഇവിടുത്തെ സാക്ഷരതാ നിരക്ക്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് കണക്കുകള്‍ പുറത്ത് വിട്ടത്. 85.9 ശതമാനവുമായി അസമും, 87.6 ശതമാനവുമായി ഉത്തരാഖണ്ഡുമാണ് കേരളത്തിനും ഡൽഹിക്കും പിന്നിലുള്ളത്. ബിഹാറിൽ 70.9 ശതമാനം സാക്ഷരരും ആന്ധ്രയിൽ 66.4 ശതമാനം സാക്ഷരരുമാണുള്ളത്.

സാക്ഷരതയില്‍ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള അന്തരം അറ്റവും കുറവുള്ള സംസ്ഥാനവും കേരളം തന്നെയാണ്. സാക്ഷരതയിലെ സ്ത്രീപുരുഷ അന്തരത്തിന്‍റെ ദേശീയ ശരാശരി 14.4 ശതമാനമാകുമ്പോള്‍ കേരളത്തില്‍ ഇത് 2.2 ശതമാനമാണ്. നഗരത്തിലേയും ഗ്രാമങ്ങളിലേയും സാക്ഷരത താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറ്റവും കൂടുതല്‍ വ്യത്യാസമുള്ളത് തെലങ്കാനയിലാണ്. ഇവിടെ ഗ്രാമപ്രദേശങ്ങളിലെ സാക്ഷരതയേക്കാള്‍ 23.4 ശതമാനം കൂടുതലാണ് നഗരത്തിലെ സാക്ഷരത.

shortlink

Related Articles

Post Your Comments

Related Articles


Back to top button