NewsFunny & Weird

പട്ടാപ്പകല്‍ റസ്റ്ററന്റില്‍ കയറി പുള്ളിപ്പുലി; പരിഭ്രാന്തിയില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍; വീഡിയോ കാണാം

ഒരു റസ്റ്ററന്റില്‍ എത്തിയ പുള്ളിപ്പുലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ദക്ഷിണാഫ്രിക്ക എംപുമലംഗയിലെ സിംഗിത എബോണി ലോഡ്ജിലാണ് സംഭവം. ഇവര്‍ പുലിയുടെ വീഡിയോ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

ഒരു ഭാവ വ്യത്യാസവുമില്ലാതെ റെസ്റ്റോറന്‍റിലൂടെ കടന്നുപോകുന്ന പുള്ളിപ്പുലിയെ ആണ് വീഡിയോയില്‍ കാണുന്നത്. ആളുകള്‍ പരിഭ്രാന്തിയിലായാലും ആശാന്‍ ഇതൊന്നും ശ്രദ്ധിക്കാതെ പുറത്തേയ്ക്ക് നടന്നുപോവുകയായിരുന്നു. റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഒരാളാണ് വീഡിയോ പകര്‍ത്തിയത്. ലോഡ്ജിന് മുന്‍പില്‍ ഇതിനുമുന്‍പും പുള്ളിപ്പുലി വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button