KeralaNews

രണ്ടുപേരെ കൊല്ലാനുള്ള മാനസികാവസ്ഥ പോലെതന്നെ ക്രൂരമാണ് പൊതുമധ്യത്തില്‍ വെച്ച് കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ സ്വന്തം കൊടിയുപയോഗിച്ച് കുത്തികീറുന്നവരുടെ മാനസികാവസ്ഥയും, സമരാഭാസത്തിന്റെ മറവില്‍ കോണ്‍ഗ്രസ്സ് ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്നു; ഡി.വൈ.എഫ്.ഐ

സമരാഭാസത്തിന്റെ മറവില്‍ കോണ്‍ഗ്രസ്സ് ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ. തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടില്‍ വച്ച് കഴിഞ്ഞ തിരുവോണ ദിവസമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയതെന്നും എന്നാല് ഇവരുടെ വിയോഗം തീരുംമുമ്പ് സമരാഭാസത്തിന്റെ മറവില്‍ സംസ്ഥാനത്ത് ബോധപൂര്‍വ്വം അക്രമം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നതെന്നും പ്രകോപനപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അത്യന്തം അപലപനീയമാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

രണ്ടുപേരെ കൊല്ലാനുള്ള മാനസികാവസ്ഥ പോലെതന്നെ ക്രൂരമാണ് പൊതുമധ്യത്തില്‍ വെച്ച് കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ സ്വന്തം കൊടിയുപയോഗിച്ച് കുത്തികീറുന്നവരുടെ മാനസികാവസ്ഥയും. പ്രകോപനം സൃഷ്ടിച്ച് സംസ്ഥാനത്ത് അരാജകത്വമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങളെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ജാഗ്രതയോടെ തിരിച്ചറിയണം. പ്രകോപനത്തില്‍ അകപ്പെടാതെ സംയമനത്തോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇക്കൂട്ടരെ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു കാണിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button