News

സന്തോഷ വാർത്ത; തിയേറ്ററുകൾ തുറക്കുമ്പോൾ ആദ്യമെത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഥ പറയുന്ന ചിത്രം; കട്ടവെയ്റ്റിം​ഗെന്ന് ആരാധകർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ മോദിയായാണ് വിവേക് ഒബ്രോയി വേഷമിടുന്നത്

ഇപ്പോൾ ഏറെകാലത്തിന് ശേഷം ലോക്ഡൗണിന് ശേഷം അടഞ്ഞു കിടന്ന തീയേറ്ററുകൾ തുറക്കുകയാണ്. ധാരാളം സിനിമകളാണ് പ്രദർശനത്തിനൊരുങ്ങി നിൽക്കുന്നത്. ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇതിൽ ആദ്യ ചിത്രമെന്ന ഖ്യാതി നേടാനൊരുങ്ങുകയാണ് വിവേക് ഒബ്രോയി നായകനായ പി.എം. നരേന്ദ്ര മോദിയെന്ന ചിത്രം.

കഴിഞ്ഞവർഷം 2019-ൽ പുറത്തിറങ്ങിയ ചിത്രം ഈ മാസം 15-ന് വീണ്ടും റിലീസ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ മോദിയായാണ് വിവേക് ഒബ്രോയി വേഷമിടുന്നത്.

എന്നാൽ ഈ ചിത്രം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഒമം​ഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. വിവേക് ഒബ്രോയിയും അനിരുദ്ധ ചൗളയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button