NewsEducation

നീറ്റ് പരീക്ഷ 14ന്; എ​ഴു​താ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് കോ​വി​ഡ് വ്യാപന പശ്ചാത്തലത്തിൽ നീറ്റ് പ​രീ​ക്ഷ​ എഴുതാൻ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ഒക്‌ടോബർ 14ന് ​പ​രീ​ക്ഷ ന​ട​ത്തി 16ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

Read Also: ‘ഈ നിയമം എല്ലാവര്‍ക്കും ബാധകമാണ്, നിങ്ങള്‍ക്കും അതുപോലെ തന്നെ’: ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ കേന്ദ്ര സര്‍ക്കാര്‍

കോവിഡ് മൂലം പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കൾ ഇന്ന്(ഒക്ടോബർ-12) സുപ്രീം കാേടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കൺടെയ്ന്മെന്റ് സോണുകളിലായതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയാതെ പോയ കാര്യം കോടതിയെ ഹര്‍ജിക്കാര്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് സുപ്രീം കോടതി 14ന് പരീക്ഷയെഴുതാന്‍ കുട്ടികൾക്ക് ഒരവസരം കൂടി നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 14ന് പരീക്ഷ നടത്തും. 16ന് പ്രഖ്യാപനം നടത്താനാണ് തീരുമാനം.

Related Articles

Post Your Comments


Back to top button