News

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് സി.പി.എം ചരിത്രത്തെ വളച്ചൊടിക്കരുതെന്ന് സി.പി.ഐ

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് സി.പി.എം ചരിത്രത്തെ വളച്ചൊടിക്കരുതെന്ന് സി.പി.ഐ. പാര്‍ട്ടി രൂപീകരിച്ചത് 1925 ഡിസംബര്‍ 26 നാണെന്നും യാഥാര്‍ത്ഥ്യങ്ങളെ മറച്ച് പിടിക്കുന്നത് ആരെയോ തെറ്റിധരിപ്പിക്കാന്‍ വേണ്ടിയാണെന്നും സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി ജനയുഗത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

1920 ഒക്ടോബര്‍ 17 ന് മുന്‍ സോവിയ്റ്റ് യൂണിയനിലെ താഷ്കന്‍റില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപം കൊണ്ടുവെന്നതാണ് സി.പി.എം നിലപാട്. പാര്‍ട്ടി രൂപീകരണത്തിന് 100 വാര്‍ഷികമായി കണക്കാക്കി ഇന്നലെ സി.പി.എം സംസ്ഥാനമൊട്ടാകെ പരിപാടികളും സംഘടിപ്പിച്ചിരിന്നു. എന്നാല്‍ 1925 ഡിസംബര്‍ 26 ന് കാണ്‍പൂരിലാണ് പാര്‍ട്ടിയുടെ ഉദയമെന്നാണ് സി.പി.ഐ നിലപാട്. ഇത് പരസ്യതര്‍ക്കങ്ങള്‍ക്ക് വഴി വെച്ചിരുന്നില്ലെങ്കിലും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള ഒരു ദിനപത്രത്തില്‍ സി.പി.ഐയെ കുറ്റപ്പെടുത്തി ലേഖനം എഴുതിയതോടെയാണ് സി.പി.ഐ മറുപടിയുമായി രംഗത്ത് വന്നത്.

സി.പി.ഐയുടേത് കമ്മ്യൂണിസ്റ്റ് സമീപനമല്ല എന്ന തരത്തില്‍ എഴുതിയ ലേഖനത്തിനെതിരെയാണ് സി.പി.ഐ വിമര്‍ശനം ഉന്നയിക്കുന്നത്. 1925 മുമ്പ് വിവിധ രാജ്യങ്ങളില്‍ നിരവധി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും അതൊന്നും കമ്മ്യൂണിസറ്റ് പാര്‍ട്ടി രൂപീകരണമല്ലെന്നാണ് പ്രകാശ് ബാബു ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നത്. 1925 ‍ഡിസംബര്‍ 28 മുതല്‍ 28 വരെ കാണ്‍പൂരില്‍ വച്ച് നടന്ന സമ്മേളനത്തിലാണ് പാര്‍ട്ടി രൂപീകരിച്ചത്.ഡിസംബര്‍ 26 ന് പാര്‍ട്ടി രൂപീകരിച്ച് കൊണ്ടുള്ള പ്രമേയം പാസാക്കിയത് കൊണ്ടാണ് അത് സ്ഥാപക ദിനമായി കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button