NewsEntertainment

ലോകത്തിലെ 10 നല്ല നടന്മാരില്‍ ഒരാള്‍ മമ്മൂട്ടി… എന്നാല്‍ മോഹന്‍ലാല്‍ ആ ലിസ്റ്റില്‍ വരില്ല… താന്‍ പെര്‍ഫോം ചെയ്യുന്നത് കാണുമ്പോള്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുപോലും ടെന്‍ഷന്‍ ആകാറുണ്ടെന്ന് ദേവന്‍

ലോകത്തിലെ 10 നല്ല നടന്മാരില്‍ ഒരാള്‍ മമ്മൂട്ടി., എന്നാല്‍ മോഹന്‍ലാല്‍ ആ ലിസ്റ്റില്‍ വരില്ല. താന്‍ പെര്‍ഫോം ചെയ്യുന്നത് കാണുമ്പോള്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുപോലും ടെന്‍ഷന്‍ ആകാറുണ്ടെന്ന് ദേവന്‍. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ വ്യക്തമാക്കി. മമ്മൂട്ടിയുടെ ലെവലില്‍ മോഹന്‍ലാലുണ്ടെന്ന അഭിപ്രായം തനിക്കില്ലെന്നും ദേവന്‍ പറയുന്നു. മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ നല്ല നടനെന്ന് പറയുന്നതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.

Read Also : ക്വാറന്റയിന്‍ സെന്ററില്‍ വിവാഹ വാഗ്ദാനം നല്‍കി രണ്ടര മാസക്കാലം പീഡനം….പ്രതി ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറികൂടിയായ എം.എല്‍.എയുടെ അടുത്ത സുഹൃത്ത് …. ഇയാള്‍ വിവാഹിതനാണെന്ന് അറിഞ്ഞില്ലെന്ന് യുവതി

താന്‍ പെര്‍ഫോം ചെയ്യുന്നത് കാണുമ്‌ബോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ടെന്‍ഷന്‍ ആകാറുണ്ടെന്നും, ഇക്കാര്യം മമ്മൂട്ടിയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അഭിമുഖത്തില്‍ ദേവന്‍ വെളിപ്പെടുത്തി. തന്നെ എതിര്‍ക്കുന്ന ഒരു വില്ലന്‍ അപ്പുറത്ത് വന്നാല്‍ ഫാന്‍സിന് അത് ഇഷ്ടപ്പെടില്ല എന്ന തെറ്റിദ്ധാരണയാണ് സൂപ്പര്‍ സ്റ്റാറുകള്‍ക്ക്. കലാപരമായ വിജയങ്ങളല്ല താരങ്ങള്‍ നോക്കുന്നതെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന തന്റെ രാഷ്ട്രീയ പാര്‍ട്ടിയുമായി മുന്നോട്ടുപോകുമെന്നും, വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ മത്സരിക്കുമെന്നും ദേവന്‍ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button