NewsTechnology

ഗൂഗിള്‍ ടാസ്‌ക് മേറ്റ് ഇന്ത്യയില്‍ ; ചെറിയ ജോലികള്‍ ചെയ്യൂ പ്രതിഫലം നേടൂ

ചെറിയ ടാസ്‌കുകള്‍ ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് പണം നേടാന്‍ സാധിക്കും

ഇന്ത്യയില്‍ ഗൂഗിള്‍ ടാസ്‌ക് മേറ്റ് പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവില്‍ ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന ടാസ്‌ക് മേറ്റ് ആപ്പ് ഗൂഗിള്‍ പ്ലേയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെങ്കിലും റഫറല്‍ കോഡ് ഇല്ലാതെ ആര്‍ക്കും അത് ഉപയോഗിക്കാന്‍ സാധിക്കില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാണിജ്യ സ്ഥാപനങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ടാസ്‌കുകളാണ് ടാസ്‌ക് മേറ്റിലുള്ളത്.

ഈ ആപ്ലിക്കേഷനിലെ ചെറിയ ടാസ്‌കുകള്‍ ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് പണം നേടാന്‍ സാധിക്കും. ഒരിടത്തിരുന്നും പുറത്ത് പോയും ചെയ്യേണ്ട ജോലികളും ആപ്പിലുണ്ടാവും. പൂര്‍ത്തിയായ ടാസ്‌കുകള്‍, ശരിയായി ചെയ്തവ, നിങ്ങളുടെ ലെവല്‍, പരിശോധനയിലുള്ള ടാസ്‌കുകള്‍ എന്നിവ ആപ്പില്‍ കാണാം. ഉദാഹരണമായി പറഞ്ഞാല്‍ ഒരു റസ്റ്റോറന്റിന്റെ ചിത്രം പകര്‍ത്തുക, സര്‍വ്വേയുടെ ഭാഗമായുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തിപരമായ ഉത്തരങ്ങള്‍ നല്‍കുക, ഇംഗ്ലീഷിലുള്ള വാചകങ്ങള്‍ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുക പോലുള്ള ടാസ്‌കുകളാണ് ആപ്പില്‍ ഉണ്ടാവുക.

കടകളുടെയും കെട്ടിടങ്ങളുടേയും ചിത്രങ്ങള്‍ പകര്‍ത്തുന്നതിലൂടെ ഗൂഗിളിന് അതിന്റെ മാപ്പിങ് സേവനങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കും. സ്ഥാപനങ്ങള്‍ക്ക് അതാത് മേഖലകളില്‍ വ്യവസായം ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിനും മറ്റും ഈ സേവനം പ്രയോജനപ്പെടുത്താം. പുറത്തു നിന്നുള്ള സ്ഥാപനങ്ങള്‍ നല്‍കുന്ന ടാസ്‌കുകളും ഗൂഗിള്‍ തന്നെ നേരിട്ട് നല്‍കുന്ന ടാസ്‌കുകളും ഇതിലുണ്ടാവും. പ്രാദേശിക കറന്‍സിയിലാണ് ഉപയോക്താക്കള്‍ക്ക് പ്രതിഫലം നല്‍കുക. സമീപത്തുള്ള ടാസ്‌കുകള്‍ ചെയ്യുക, വരുമാനം നേടിത്തുടങ്ങുക, പണം കൈപ്പറ്റുക ഇത്രയുമാണ് ടാസ്‌ക് മേറ്റ് ആപ്പില്‍ ചെയ്യേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button