KeralaNattuvarthaNews

അമ്മ കോൺഗ്രസ് അനുഭാവി, അച്ഛൻ കമ്മ്യൂണിസ്റ്റ്, മകൾ ബിജെപി സ്ഥാനാർത്ഥി!

മാതാപിതാക്കളുടെ വോട്ട് ആർക്ക്?

മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളിൽ എൻ ഡി എയ്ക്ക് മികച്ച സ്ഥാനാർത്ഥികളാണുള്ളത്. മൂന്നാറിലെ ഗൂഡാര്‍വിള എസ്റ്റേറ്റിലെ പതിനാലാം വാര്‍ഡിലെ ബിജെപി സ്ഥാനാർത്തി അനുപ്രിയ (22) ആണ്. അനുപ്രിയയുടെ സ്ഥാനാർത്ഥിത്വത്തിനു പിന്നിൽ ഒരു വ്യത്യസ്തമായ കഥയുണ്ട്.

തോട്ടം മേഖലയിലെ അനുപ്രിയയുടെ വീട്ടിൽ മൂന്ന് പാർട്ടി അനുഭാവികളാണുള്ളത്. അനുപ്രിയയുടെ അമ്മ കോൺഗ്രസ് അനുഭാവി ആണ്. അനുപ്രിയയുടെ പിതാവ് ഒരു കമ്മ്യൂണിസ്റ്റും. എന്നിട്ടും സ്വന്തം ഇഷ്ടപ്രകാരം ബിജെപിയുടെ സ്ഥാനാർത്ഥി ആയിരിക്കുകയാണ് അനുപ്രിയ.

നെറ്റിക്കുടി ഡിവിഷനിലെ പതിനാലാം വാര്‍ഡില്‍ അനുപ്രിയയ്ക്കെതിരായി മികച്ച സ്ഥാനാര്ഥികളാണ് എല്‍.ഡി.എഫും യു.ഡി.എഫും നിര്‍ത്തുന്നത്. എങ്കിലും മാതാപിതാക്കളായ മുരുകയ്യ – ലക്ഷ്മി ദമ്പതികള്‍ അനുപ്രിയയുടെ ഇഷ്ടത്തിന് എതിരുനിന്നില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button