രാജ്യത്ത് കോവിഡ് കേസുകളില്‍ 60 ശതമാനവും കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളില്‍ നിന്ന് ; പ്രതിദിന കേസുകളിൽ കേരളം ഒന്നാം സ്ഥാനത്ത്

ഡല്‍ഹി : രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 60.72 ശതമാനവും കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളില്‍ നിന്നെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. 44,489 കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ് (6500) .

Read Also : ഡിസംബറിൽ 14 ദിവസം ബാങ്ക് അവധി ; ലിസ്റ്റ് കാണാം

6159 കേസുകളോടെ മഹാരാഷ്ട്രയും 5246 കേസുകളോടെ ഡല്‍ഹിയും തൊട്ടു പിന്നിലുണ്ട്. കേസസ് പെര്‍ മില്ല്യണ്‍ കണക്കില്‍ ഡല്‍ഹിയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 10 ലക്ഷത്തില്‍ 29,169 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിതരായത്. കേരളത്തില്‍ 16,201 ഉം മഹാരാഷ്ട്രയില്‍ 14,584ഉം ആണ് കോവിഡ് കേസുകള്‍.
രാജ്യത്ത് ഒറ്റദിവസത്തിലുണ്ടായ ആകെ 524 മരണങ്ങളില്‍ 60.5ശതമാനം ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.

24 മണിക്കൂറിനിടയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയത് ഡല്‍ഹിയിലാണ്-99. മഹാരാഷ്ട്ര-65, പശ്ചിമ ബംഗാള്‍ 51 എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് മരണ നിരക്ക്.

Share
Leave a Comment