NewsIndia

ജെയിംസ് ബോണ്ടിന്റെ ആദ്യത്തെ തോക്കിന് ലേലത്തില്‍ ലഭിച്ചത് വന്‍ തുക

ലേലം നടത്തിയ ജൂലിയന്‍ ഓക്ഷന്‍സ് ഒരു കോടി രൂപയില്‍ താഴെയായിരുന്നു ഇതിന് പ്രതീക്ഷിച്ചിരുന്നത്

ലൊസാഞ്ചലസ് : ലോകത്തെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ജെയിംസ് ബോണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയും ആക്ഷന്‍ രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ബോണ്ട് ചിത്രങ്ങള്‍. ഇംഗ്ലീഷ് നോവലിസ്റ്റായ ഇയാന്‍ ഫ്ലെമിങ് എഴുതിയ നോവലിലെ കഥാപാത്രമാണ് ജെയിംസ് ബോണ്ട്. ബോണ്ട് സിനിമകളില്‍ പ്രധാന റോള്‍ അദ്ദേഹത്തിന്റെ തോക്കുകള്‍ക്കും കാറുകള്‍ക്കുമുണ്ട്.

ഇപ്പോള്‍ ജെയിംസ് ബോണ്ടിന്റെ ആദ്യത്തെ തോക്ക് ലേലത്തില്‍ പോയിരിക്കുകയാണ്. 1.79 കോടി രൂപയാണ് തോക്കിന് ലേലത്തില്‍ ലഭിച്ചത്. അന്തരിച്ച ജെയിംസ് ബോണ്ട് താരം ഷോണ്‍ കോണറി 1962-ല്‍ പുറത്തിറങ്ങിയ ആദ്യത്തെ ജെയിംസ് ബോണ്ട് സിനിമയായ ‘ഡോ.നോ’യില്‍ ഉപയോഗിച്ച വാള്‍ടര്‍ പിസ്റ്റലാണു ലേലത്തില്‍ ഇത്രയും വലിയ തുക സ്വന്തമാക്കിയത്.

‘ടോപ് ഗണ്‍’ സിനിമയില്‍ ടോം ക്രൂസ് ഉപയോഗിച്ച ഹെല്‍മറ്റിന് 1.10 കോടി രൂപയും ‘പള്‍പ് ഫിക്ഷനി’ല്‍ ബ്രൂസ് വില്ലിസ് ഉപയോഗിച്ച വാളിന് 26 ലക്ഷം രൂപയും ലേലത്തില്‍ ലഭിച്ചു. ഹോളിവുഡ് ചരിത്രവസ്തുക്കളുടെ ലേലത്തുകയിലെ പുതിയ റെക്കോര്‍ഡ് ആണ് ജെയിംസ് ബോണ്ടിന്റെ തോക്കിന് ലഭിച്ചത്. ലേലം നടത്തിയ ജൂലിയന്‍ ഓക്ഷന്‍സ് ഒരു കോടി രൂപയില്‍ താഴെയായിരുന്നു ഇതിന് പ്രതീക്ഷിച്ചിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button