News

ജനവിധി അറിയാന്‍ കാത്തു നിന്നില്ല; വാഹനാപകടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ മരണം തട്ടിയെടുത്തു

മലപ്പുറം : വാഹനാപകടത്തില്‍ പരിക്കേറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മരിച്ചു. തലക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും തലക്കാട് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവുമായ സഹീറബാനു ആണ് മരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Read Also : കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു, പ്രവാസികള്‍ക്കും വാക്സിനേഷന്‍ സൗകര്യം

കഴിഞ്ഞ 10ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് സഹീറബാനുവിന് പരിക്കേല്‍ക്കുന്നത്. അപകടത്തിനു മുമ്പുവരെ സജീവമായി പ്രചരണത്തിലുണ്ടായിരുന്ന സഹീറ ബാനു ചികിത്സയിലായിരുന്നു.

സഹോദരന്റെ മകനുമൊത്ത് ബാങ്കില്‍ പോയി തിരിച്ചു വരുന്നതിനിടെ ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തിലാണ് ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. മൃതദേഹം കോവിഡ് പരിശോധനകള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബുധനാഴ്ച ബി.പി അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. തൈവളപ്പില്‍ സൈയ്താലി എന്ന മമ്മിക്കുട്ടിയാണ് ഭര്‍ത്താവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button