News

ഇന്ത്യ ലോകശക്തിയായി മാറുമെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി

ന്യൂഡല്‍ഹി: ഇന്ത്യ ലോകശക്തിയായി മാറുമെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഈ മാറ്റം രണ്ട് വര്‍ഷം കൊണ്ടാണ് സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യ വളരുമെന്നും ആളോഹരി വരുമാനം ഇരട്ടിയിലധികമാകുമെന്നും മുകേഷ് അംബാനി പറഞ്ഞു.

Read Also : പെരുമാറ്റ ദൂഷ്യം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ഇബി

രാജ്യത്തെ മൊത്തം കുടുംബങ്ങളുടെ 50% ശതമാനം വരുന്ന ഇന്ത്യയിലെ മധ്യവര്‍ഗം പ്രതിവര്‍ഷം മൂന്ന് മുതല്‍ നാലു ശതമാനം വരെ മുന്നേറ്റം നടത്തുമെന്നാണ് ഫെയ്സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗുമായി നടത്തിയ ഫയര്‍സൈഡ് ചാറ്റില്‍ അദ്ദേഹം പറഞ്ഞത്. ‘അടുത്ത രണ്ട് ദശകത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി വളരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു,’ ഓയില്‍-ടു-റീട്ടെയില്‍-ടു-ടെലികോം കോംപ്ലോമറേറ്റ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ തലവനായ അംബാനി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button