News

അടുത്ത് ആറ്- എഴ് മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക് കൊറോണ വാക്സിനേഷന്‍ നല്‍കും; ഹര്‍ഷ വര്‍ദ്ധന്‍

ന്യൂഡല്‍ഹി: രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക് കൊറോണ വാക്‌സിനേഷന്‍ നല്‍കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍.
ആറ്- ഏഴ് മാസത്തിനുള്ളിലാണ് 30 കോടി ജനങ്ങള്‍ക്കും കൊറോണ വാക്സിനേഷന്‍ എത്തിക്കുക. രാജ്യത്തെ ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും തദ്ദേശീയമായി കൊറോണ വാക്സിന്‍ വികസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also : തണുപ്പുകാലം വൈറസ് വ്യാപനത്തിന് സാധ്യത : വീണ്ടും കോവിഡ് മുന്നറിയിപ്പ്

ലോകത്ത് കൊറോണ രോഗമുക്തി നിരക്ക് ഏറ്റവും ഉയര്‍ന്ന രാജ്യം ഇന്ത്യയാണ്. 95.46 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 95 ലക്ഷത്തോളം പേരാണ് ഇന്ത്യയില്‍ ഇതുവരെ കൊറോണയില്‍ നിന്നും രോഗമുക്തി നേടി ആശുപത്രി വിട്ടതെന്നും അദ്ദേഹം പറഞ്ഞു. നിലിവല്‍ 95,20,712 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 3,08,751 സജീവ രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്.

കൊറോണ വാക്സിന്‍ വിതരണത്തിനുള്ള മുന്നൊരുക്കങ്ങളെല്ലാം രാജ്യം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാക്സിന്‍ സംഭരണത്തിനും വിതരണത്തിനും ആവശ്യമായ സജ്ജീകരണങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി കഴിഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ ലഭിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button