News

സ്വകാര്യ റിസോര്‍ട്ടില്‍ നിശാ പാര്‍ട്ടി, റെയ്ഡില്‍ 25 ഓളം സ്ത്രീകള്‍ ഉള്‍പ്പെടെ 60 പേര്‍ പിടിയില്‍

ഇടുക്കി: സ്വകാര്യ റിസോര്‍ട്ടില്‍ നിശാ പാര്‍ട്ടി, റെയ്ഡില്‍ 25 ഓളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയില്‍. വാഗമണ്ണിലെ സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം. നിശാ പാര്‍ട്ടിയില്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ റെയ്ഡില്‍ എല്‍എസ്ഡി അടക്കമുള്ള ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത അറുപതോളം പേര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

read also : യുവനടന്റെ പേഴ്സണല്‍ മേക്കപ്പ്മാന്‍ അപകടത്തില്‍ മരിച്ചു

വൈകുന്നേരം തുടങ്ങിയ നിശാ പാര്‍ട്ടിയെ കുറിച്ച് എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായിരിക്കുന്നത്. എല്‍ എസ് ഡി, സ്റ്റാമ്പ്, ഹെറോയില്‍, ഖഞ്ചാവ് തുടങ്ങിയവ ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വാഗമണ്‍ വട്ടപ്പത്താലിലെ ക്ലിഫ്ഇന്‍ റിസോര്‍ട്ടില്‍ ആയിരുന്നു റെയ്ഡ് നടന്നത്.

 

Related Articles

Post Your Comments


Back to top button